മൃതദേഹം മാറിയ സംഭവം: രേഖകള്‍ ശരിയായില്ല; നിധി​െൻറ മൃതദേഹം നാട്ടിലെത്താൻ വൈകും

ദുബൈ: മൃതദേഹം മാറിയതിനെ തുടര്‍ന്ന് അബൂദബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന വയനാട് അമ്പലവയല്‍ സ്വദേശി പായിക്കൊല്ലി ഒതയോത്ത് ഹരിദാസ​​​​െൻറ മകന്‍ നിധിൻ(30) ​​​​െൻറ ഭൗതികശരീരം ശനിയാഴ്ച്ചയും നാട്ടിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. അബൂദബി വിമാനത്താവളത്തിലെ ബന്ധപ്പെട്ട വകുപ്പിന്​ അവധിയായതിനാല്‍ യാത്രാ രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ കഴിയാഞ്ഞതാണ് വൈകലിന്​ കാരണമായത്. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസിക്കും നോര്‍ക്കാ റൂട്ട്സിനും അടിയന്തിര നടപടിക്ക് നിര്‍ദേശം നല്‍കിയെങ്കിലും അവധി കഴിഞ്ഞ് ഞായറാഴ്ച്ച മാത്രമേ രേഖകള്‍ സാക്ഷ്യപ്പെടുത്തി ലഭിക്കൂ. സാക്ഷ്യപ്പെടുത്തിയ കടലാസ്  ഞായറാഴ്ച്ച കിട്ടുന്ന മുറക്ക് രാത്രിയോടെ മൃതദേഹം  കോഴിക്കോട്ടേക്ക് അയക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇന്ത്യന്‍ എംബസി അധികൃതര്‍ ഇന്നലെയും രേഖകള്‍ ശരിയാക്കാൻ ശ്രമങ്ങള്‍ തുടര്‍ന്നു.  അബൂദബി എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നാണ് സുപ്രധാന രേഖ സാക്ഷ്യപ്പെടുത്തി കിട്ടാനുള്ളത്. വകുപ്പ് മേധാവി സാക്ഷ്യപ്പെടുത്തി മോര്‍ച്ചറിയില്‍ എത്തിച്ചാല്‍  മാത്രമേ മൃതദേഹം ആശുപത്രി അധികൃതര്‍ വിട്ടു നല്‍കുകയുള്ളൂ. മറ്റു രേഖകളെല്ലാം ഏറെകുറെ ശരിയായി. നേരത്തെ മൃതദേഹം കയറ്റിപ്പോയ എയര്‍ ഇന്ത്യ വിമാന അധികൃതരില്‍ നിന്ന്​ കിട്ടേണ്ട രേഖകളും ലഭ്യമായി. നിധി​​​​െൻറ വിലാസത്തില്‍ അബൂദബിയില്‍ നിന്ന്​ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ ബോഡി അവിടെ സ്വീകരിച്ച് ബന്ധുക്കള്‍ക്ക് കൈമാറിയെന്നാണ് നിലവില്‍  രേഖയുള്ളത്‌.

എന്നാല്‍ മൃതദേഹം  മാറി അയച്ച സാഹചര്യത്തില്‍  ഇത് വ്യക്തമാക്കുന്ന  കത്താണ് എയര്‍ ഇന്ത്യയില്‍ നിന്നും ലഭിച്ചത്. അബദ്ധത്തില്‍  തമിഴ്നാട് രാമനാഥപുരം സ്വദേശി കമലാക്ഷി കൃഷ്ണൻ (39) ​​​​െൻറ മൃതദേഹമാണ് വിമാനത്തില്‍ കയറ്റി പോയതെന്നാണ് പുതിയ രേഖ. എംബാം ചെയ്ത മൃതദേഹം പെട്ടിയിലാക്കും മുമ്പ് ഒരിക്കല്‍ കൂടി ബന്ധുക്കളെയോ അടുത്ത ആളുകളെയോ കാണിച്ച് വ്യക്തത വരുത്തിയ ശേഷമാണ് വിമാനത്താവളത്തിലേക്ക് അയക്കാറ്. ഈ നടപടിയില്‍ വരുത്തിയ അശ്രദ്ധയാണ്​ മൃതദേഹം മാറാന്‍ വഴിവെച്ചതെന്നാണ് സൂചന.

എംബാമിങ്​ കഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ കൊണ്ട് പോകും മുമ്പ് നിധി​​ന്‍റെ ബന്ധുക്കള്‍ കണ്ട് സ്ഥിതീകരിക്കുകയും തുടര്‍ന്ന്  സ്പോണ്‍സര്‍ ഒപ്പിടുകയും ചെയ്തതോടെയാണ്‌ ​വ്യാഴാഴ്​ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനായി ആശുപത്രി അധികൃതര്‍ വിട്ടു നല്‍കിയത്. എന്നാല്‍  ആശുപത്രി അധികൃതര്‍ ബോഡി തിരിച്ചറിയാന്‍ വിളിച്ചപ്പോള്‍ മരിച്ചു കിടക്കുന്ന  നിധിനെ ഒറ്റനോട്ടം മാത്രമാണ് നോക്കിയതെന്നും മുഖം പൂര്‍ണ്ണമായും തുറന്നിട്ടില്ലാതിരുന്നത് കാരണം വ്യക്തമായി  കാണാന്‍  കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 

ആളുമാറി കയറിയ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ്  വയനാട്ടിലെത്തിയത്. അടുത്ത വിമാനത്തില്‍ ചെന്നൈയിലേക്ക് അയക്കേണ്ടിരുന്ന കാമാക്ഷി കൃഷ്ണ​​​​െൻറ മൃതദേഹം എംബാംമിങ്ങിനു ശേഷം ബന്ധുക്കള്‍ സ്ഥിതീകരിക്കാന്‍  ചെന്നപ്പോഴാണ് മൃതദേഹം മാറി പോയ  വിവരം അറിയുന്നത് . ഉടനെ വയനാട്ടിലേക്ക് വിവരം നല്‍കി കാമാക്ഷി കൃഷ്ണന്‍റെ മൃതദേഹം പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചു. ഇയാളുടെ മൃതദേഹം റോഡു മാര്‍ഗം സ്വദേശത്തേക്ക് കൊണ്ടുപോകാനുള്ള രേഖകളും ഇന്ത്യന്‍ എംബസി അധികൃതര്‍ തയ്യാറാക്കി നല്‍കി. ഈ കത്തുമായി കാമാക്ഷി കൃഷ്ണന്‍റെ ബന്ധുവും ഇന്നലെ വൈകീട്ട് കോഴിക്കോട്ടേക്ക് വിമാനം കയറിയതായി പൊതു പ്രവര്‍ത്തകാരായ നാസര്‍ കാഞ്ഞങ്ങാട്, അസീസ്‌ കളിയാടാന്‍ എന്നിവര്‍ അറിയിച്ചു. 

ബന്ധു മുഖാന്തിരമാകും തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നോർക റൂട്സി​​​​െൻറ സൗജന്യ ആംബുലൻസ് സേവനം വഴി രാമനാഥപുറത്തേക്ക്  എത്തിക്കുക. അബൂദാബി റുവൈസില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന നിധിനെ കഴിഞ്ഞ ആഴ്ചയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 
റുവൈസില്‍ കോണ്‍ട്രാക്ടിങ്​ കമ്പനിയില്‍ ഇലക്ട്രിഷ്യനായ കാമാക്ഷി കൃഷ്ണന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്.

Tags:    
News Summary - dead body-change-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.