മാജികിലൂടെ അതിശയിപ്പിക്കാൻ ദായാ എത്തുന്നു

ദു​ബൈ: അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​നാ​യ മ​ജീ​ഷ്യ​ൻ ദാ​യാ എ​ജൂ​ക​ഫേ​യി​ൽ ത​ന്‍റെ അ​തി​ശ​യ പ്ര​ക​ട​ന​വു​മാ​യി എ​ത്തു​ന്നു. കു​ട്ടി​ക്കാ​ലം മാ​ജി​ക്കി​നെ സ്​​നേ​ഹി​ച്ച ത​മി​​ഴ്​​നാ​ട്​ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വി​വി​ധ വേ​ദി​ക​ളി​ൽ മാ​ജി​ക്​ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. 1990ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഒ​രു നേ​രം​പോ​ക്കാ​യി മാ​ജി​ക്​ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​താ​ണ്​ ദാ​യാ. എ​ന്നാ​ൽ, പി​ന്നീ​ട്​ മു​ഴു​സ​മ​യം മാ​ജി​ക്കി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ​യാ​ണ്​ ഇ​ന്ത്യ​യി​ലെ​യും ആ​ഗോ​ള​ത​ല​ത്തി​ലെ​യും വേ​ദി​ക​ൾ കീ​ഴ​ട​ക്കി​യ​ത്. ദീ​ർ​ഘ​നാ​ള​ത്തെ പ​രി​ശ്ര​മ​ത്തി​ലൂ​ടെ മ​ജീ​ഷ്യ​നെ​ന്ന​തി​ന്​ പു​റ​മെ ഇ​ല്യൂ​ഷ​നി​സ്റ്റ്​ എ​ന്ന​നി​ല​യി​ലും മി​ക​വു തെ​ളി​യി​ക്കാ​നാ​യി.

മാ​ജി​ക്കി​ലെ സാ​ധാ​ര​ണ രീ​തി​ക​ളെ വെ​ല്ലു​വി​ളി​ച്ചാ​ണ്​ മാ​ന്ത്രി​ക​ത​യു​ടെ​യും അ​ത്ഭു​ത​ത്തി​ന്‍റെ​യും പു​തി​യ മേ​ഖ​ല​ക​ൾ ദാ​യാ രൂ​പ​പ്പെ​ടു​ത്തി​യ​ത്. 1500ഓ​ളം സ്​​റ്റേ​ജ്​ മാ​ജി​ക് ഷോ​ക​ളും 5000 ക്ലോ​സ​പ്​ മാ​ജി​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്​ പു​റ​മെ പ്ര​ശ​സ്ത​മാ​യ ടി.​വി ഷോ​ക​ളും അ​വ​ത​രി​പ്പി​ച്ചു. സം​വേ​ദ​നാ​ത്മ​ക​വും വി​സ്മ​യി​പ്പി​ക്കു​ന്ന​തു​മാ​യ ഷോ​ക​ളാ​യ​തി​നാ​ൽ ഇ​വ​യെ​ല്ലാം സ​ദ​സ്സി​നെ അ​ത്യ​ധി​കം വി​നോ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. ജ​ർ​മ​നി, സ്വീ​ഡ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന്താ​രാ​ഷ്ട്ര മാ​ജി​ക് ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.

പ​ശ്ചി​മേ​ഷ്യ​യി​ലെ വ​ലി​യ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ പ്ര​ദ​ർ​ശ​ന​മാ​യ എ​ജൂ​ക​ഫേ​യി​ൽ ആ​ദ്യ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ 6.30നാ​ണ്​ ദാ​യ​യു​ടെ ​ഷോ ​അ​വ​ത​രി​പ്പി​ക്കു​ക. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി​രി​ക്കു​മി​ത്.

Tags:    
News Summary - Daya arrives to amaze through the magic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.