ഡേവിഡ് തോമസ് കുടുംബത്തോടൊപ്പം
ദുബൈ: നീണ്ട 44 വർഷത്തെ ജീവിതം മുഴുവനായി ജീവിച്ചുതീർത്ത പ്രിയമണ്ണിലെ പ്രവാസം മതിയാക്കി ഡേവിഡ് തോമസ് നാടണയുന്നു. ലോകത്തിനു മുന്നിൽ അതിശയത്തോടെ തലയുയർത്തിനിൽക്കുന്ന ദുബൈ എന്ന ആഗോളനഗരത്തിെൻറ ഓരോ വളർച്ചയും നേരിട്ടു കണ്ടും അനുഭവിച്ചും ഇൗ രാജ്യത്തിെൻറ മുന്നേറ്റത്തിനൊപ്പം ജീവിച്ചാണ് പത്തനംതിട്ട സ്വദേശിയായ ഇൗ 69കാരൻ പിറന്നനാട്ടിലേക്ക് തിരികെ മടങ്ങുന്നത്.
1976 ജൂണിൽ 23ാം വയസ്സിലാണ് ഡേവിഡ് ജോലി തേടി യു.എ.ഇയിലെത്തുന്നത്. ഒരാഴ്ചക്കകംതന്നെ എ.എ സയാനി ആൻഡ് സൺസിൽ സെയിൽസ്മാനായി ജോലിക്കു കയറി. അടുത്ത വർഷം ഡിസംബറിൽ ജാപ്പനീസ് ഓയിൽ ഡ്രില്ലിങ് കമ്പനിയായ താഇയോ ഓയിൽ കമ്പനിയിൽ ജനറൽ ഓഫിസറായി പുതിയ ജോലി കണ്ടെത്തി. പിന്നീട് ജപ്പാൻ എക്സ്റ്റേണൽ ട്രോഡ് ഓർഗനൈസേഷനായ ജെട്രോയിലായിരുന്നു ജോലി. 35 വർഷം നീണ്ട സേവനത്തിനൊടുവിൽ അതേ സ്ഥാപനത്തിൽ സീനിയർ അസിസ്റ്റൻറ് ഡയറക്ടർ പദവിയിലിരിക്കെ ഇക്കഴിഞ്ഞ ഡിസംബറിലാണ് േഡവിഡ് തോമസ് വിരമിച്ചത്.
ഇന്ന് ലോകമൊട്ടാകെ തലയുയർത്തിനിൽക്കുന്ന അംബരചുംബികളുടെ നാടായ ദുബൈയിൽ ആദ്യകാലത്ത് വെറും രണ്ടു ഷോപ്പിങ് സെൻററുകൾ മാത്രമാണുണ്ടായിരുന്നത്. അന്നു മുതൽ ഇങ്ങോട്ട് കെട്ടിടങ്ങളും മാളുകളും ഉയർന്നുവരുന്നതും കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളിലൂടെ ദുബൈ ആഗോളനഗരമായി മാറുന്നതും ഡേവിഡ് കൺനിറയെ കണ്ടു. ഇൗ നാടും ഇവിടത്തെ നാട്ടുകാരും ഭരണാധികാരികളുമെല്ലാം പുലർത്തുന്ന സ്നേഹവും അനുകമ്പയും പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട് ഡേവിഡിനെ. കടന്നുവന്നവരെയെല്ലാം ഇരുകൈകളും നീട്ടി സ്വീകരിക്കുന്ന യു.എ.ഇയുടെ സഹിഷ്ണുത ലോകത്ത് മറ്റെവിടെയും കാണാനാവില്ലെന്നാണ് ഇദ്ദേഹത്തിെൻറ പക്ഷം. ജീവിതം തേടിയെത്തുന്നവരുടെ ദേശമോ ഭാഷയോ നോക്കാതെ അവർക്ക് സ്വപ്നതുല്യമായൊരു ജീവിതം സമ്മാനിക്കുന്നതിന് മാനവികമായ കാഴ്ചപ്പാടോടെ ഇൗ രാജ്യം പുലർത്തുന്ന ശ്രദ്ധയും കരുതലും ആരെയും അതിശയിപ്പിക്കുമെന്നും ഡേവിഡ് വ്യക്തമാക്കുന്നു.
ജീവിതത്തിെൻറ സിംഹഭാഗവും പ്രവാസമണ്ണിൽ കഴിച്ചുകൂട്ടിയ ഡേവിഡ് സാമൂഹികസന്നദ്ധ പ്രവർത്തനങ്ങളിലും സംഘടനകളിലും സജീവസാന്നിധ്യമായിരുന്നു. പത്തനംതിട്ട കാത്തലിക് കോളജ് അലുമ്നിയുടെയും ഓമല്ലൂർ എൻ.ആർ.ഐ ഫോറത്തിെൻറയും പാട്രനാണ് ഇപ്പോഴും ഡേവിഡ്. അക്കാഫ് ജനറൽ സെക്രട്ടറി (2006), ഫെഡറേഷൻ ഓഫ് കേരള കോളജ് അലുമ്നി പ്രസിഡൻറ് (2012) എന്നീ പദവികൾ വഹിച്ചു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ പ്രവാസികൂട്ടായ്മകളുടെ ജീവകാരുണ്യപ്രവർത്തനങ്ങളിലും പ്രധാന ഭാരവാഹിയായി പ്രവർത്തിച്ചു.
സമൂഹത്തിലെ വിവിധ തുറകളിലുള്ളവരായും സംസാരിക്കാനും അവരുടെ പ്രശ്നങ്ങളെ മനസ്സിലാക്കാനും തന്നാലാവുംവിധം സന്തോഷം പകരാനും കഴിഞ്ഞതിൽ ഇൗ പ്രവാസജീവിതം നൽകുന്ന സംതൃപ്തി ചെറുതല്ലെന്നാണ് ഡേവിഡ് പറയുന്നത്. ഭാര്യ ഓമന ഡേവിഡ്, മകൾ ഷെറിൻ എസ്. ചെറിയാൻ, മരുമകൻ ചെറിയാൻ ചാക്കോ എന്നിവർക്കൊപ്പം ദുബൈ അൽ വർക്കയിലാണ് താമസിക്കുന്നത്. ഏകമകൻ ടോം ഡേവിഡും ഭാര്യ വിനിതയും ഡെന്മാർക്കിലാണ്. കാതറീൻ, എഡ്രിയൻ എന്നിവരാണ് കൊച്ചുമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.