ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ചിന്റെ ബ്രോഷർ പ്രകാശന ചടങ്ങ്
ദുബൈ: കെ.എം.സി.സിയുടെ കാരുണ്യ, സേവന പ്രവർത്തനങ്ങൾക്ക് വേണ്ടി ദുബൈ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന ഈത്തപ്പഴ ചലഞ്ച് ബ്രോഷർ പ്രകാശനം ചെയ്തു. റമദാനിൽ പ്രിയപ്പെട്ടവർക്ക് സ്നേഹസമ്മാനമായി ഈത്തപ്പഴം വീട്ടിലെത്തിക്കുന്ന രീതിയിലാണ് ചലഞ്ച് വിഭാവനം ചെയ്തിരിക്കുന്നത്.
ചടങ്ങിൽ 43 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാടണയുന്ന ചെമ്മുക്കൻ യാഹുമോൻ ഹാജിക്ക് യാത്രയയപ്പും നാല് പതിറ്റാണ്ട് കാലം അജ്മാൻ ഔഖാഫ് ഇമാമായി സേവനം ചെയ്ത ദാവൂദ് ഉസ്താദിന് സ്നേഹാദരവും നൽകി. യൂനീക് വേൾഡ് ഓഡിറ്റോറിറിയത്തിൽ ചേർന്ന പരിപാടിയിൽ കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ എറയസ്സൻ അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി പി.വി. നാസർ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ മുഖ്യാതിഥിയായി പങ്കെടുത്തു.
കെ.എം.സി.സി നേതാക്കളായ കെ.പി.എ സലാം, സിദ്ധീഖ് കാലൊടി, നൗഫൽ വേങ്ങര, സി.വി. അഷ്റഫ്, ഒ.ടി സലാം, സക്കീർ പലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, ലത്തീഫ് തേക്കഞ്ചേരി, ഫക്രുദീൻ മാറാക്കര, യൂനിക് വേൾഡ് സുലൈമാൻ ഹാജി, അബൂബക്കർ തലകാപ്പ്, ഉസ്മാൻ എടയൂർ എന്നിവരും വനിതാ കെ.എം.സി.സി ഭാരവാഹികളായ മുബഷിറ മുസ്തഫ, ലുലു വി.പി, ഡോ. സിനു അഫ്സൽ, നാജിയ സുഹറ, ഫെബിൻ റിയാസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചെമുക്കൻ മുംതാസിന് വനിതാ കെ.എം.സി.സിയുടെ ഉപഹാരം ഭാരവാഹികൾ കൈമാറി. മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികളും ഉപഹാരങ്ങൾ നൽകി. മണ്ഡലം ഭാരവാഹികളായ റഷീദ് കാട്ടിപെരുത്തി, സലാം ഇരിമ്പിളിയം, അലി കോട്ടക്കൽ, ശരീഫ് പിവി കരേക്കാട്, റഫീഖ് പൊന്മള, റാഷിദ് കെ.കെ, ശരീഫ് ടി.പി, അഷ്റഫ് എടയൂർ, മുസ്തഫ സി.കെ, റസാഖ് വളാഞ്ചേരി എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി പി.ടി. അഷ്റഫ് സ്വാഗതവും ട്രഷറർ അസിസ് വേളേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.