അബൂദബി: ഇൗ വർഷം ആദ്യ പാദത്തിൽ 289 സൈബർ ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) അറിയിച്ചു. സർക്കാറിെൻറയും ബാങ്കുകളുടെയും ഉൾെപ്പടെയുള്ള വെബ്സൈറ്റുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സർക്കാർ വെബ്സൈറ്റുകൾക്കെതിരെ 133 ആക്രമണമുണ്ടായി. മൂന്ന് ആക്രമണങ്ങൾ സ്വകാര്യ മേഖലയിലെ വെബ്സൈറ്റുകൾ ലക്ഷ്യം വെച്ചായിരുന്നു.
അവശ്യ സുരക്ഷാ നയ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും പ്രധാന വിവരങ്ങളുടെ പകർപ്പ് ഇൻറർനെറ്റുമായി ബന്ധപ്പെടുത്താത്ത കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കണമെന്നും ട്രാ വ്യക്തമാക്കി. മേയ്, ജൂൺ മാസങ്ങളിലുണ്ടായ റാൻസംവെയർ ആക്രമണങ്ങളിൽ ലോകത്തിെൻറ വിവധ ഭാഗങ്ങളിലെ കമ്പ്യൂട്ടർ ശൃംഖലകൾ പ്രവർത്തനരഹിതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.