കലാലയം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക ഒത്തിരിപ്പ്
റാസൽഖൈമ: ജനുവരി 25ന് റാസൽഖൈമയിൽ നടക്കുന്ന 15ാമത് യു.എ.ഇ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സാംസ്കാരിക ഒത്തിരിപ്പ് സംഘടിപ്പിച്ചു.
പ്രവാസിയുടെ സർഗസഞ്ചാരങ്ങൾ എന്ന വിഷയത്തിൽ നടന്ന ചർച്ച മുഹമ്മദലി കിനാലൂർ ഉദ്ഘാടനം ചെയ്തു. നിസാർ പുത്തൻപള്ളി അധ്യക്ഷത വഹിച്ചു.
പ്രവാസി എഴുത്തുകാരൻ അക്ബർ ആലിക്കര, മുഹമ്മദ് കൊടുവളപ്പ്, കേരള അബൂബക്കർ ഹാജി, നൗഫൽ സിദ്ദീഖി, നിസാർ പന്താവൂർ, അൻവർ നാളിശ്ശേരി, ബഷീർ കാരത്തൂർ, ആർ.എസ്.സി യു.എ.ഇ നാഷനൽ ചെയർമാൻ ജാബിർ സഖാഫി പുതുപ്പറമ്പ, എക്സിക്യൂട്ടീവ് സെക്രട്ടറി സുഹൈൽ മാട്ടൂൽ തുടങ്ങിയവർ സംബന്ധിച്ചു.
ആർ.എസ്.സി നാഷനൽ സെക്രട്ടറി ഷൗക്കത്ത് ഖാലിദ് സ്വാഗതവും അനസ് കയ്യം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.