മന്ത്രവാദം നടത്തിയയാൾക്ക്​ മൂന്ന്​ മാസം തടവ്​

അബൂദബി: മന്ത്രവാദം നടത്തി യുവതിക്ക്​ പരിക്കേൽക്കാനിടയായ സംഭവത്തിൽ അറബ്​ രാജ്യത്തെ പൗരന്​ മൂന്ന്​ മാസം തടവ്​. ശിക്ഷക്ക്​ ശേഷം ഇയാളെ നാടുകടത്താനും അബൂദബി ഫെഡറൽ കോടതി ഉത്തരവിട്ടു. അറബ്​ വനിതയുടെ പരാതി പ്രകാരമാണ്​ പ്രതി അറസ്​റ്റിലായതെന്ന്​ കോടതി രേഖകൾ വ്യക്​തമാക്കുന്നു. മന്ത്രവാദവുമായി ബന്ധപ്പെട്ട ‘മരുന്നുകൾ’ സ്​ത്രീക്ക്​ നൽകി ഇതുവഴി അനുഗ്രഹം ലഭിക്കുമെന്നും ദോഷങ്ങൾക്ക്​ പരിഹാരമുണ്ടാകുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. ഇൗ ‘മരുന്ന്​’ ശരീരത്തിൽ പുരട്ടാൻ നിർദേശിച്ച ഇയാൾ വൻ തുക സ്​ത്രീയിൽനിന്ന്​ ഇൗടാക്കുകയും ചെയ്​തു. 

കേസിൽ പ്രാഥമിക കോടതി ഇയാൾക്ക്​ മൂന്ന്​ വർഷം തടവും തടവിന്​ ശേഷം നാടുകടത്തലും വിധിച്ചിരുന്നു. ഇൗ വിധിക്കെതിരെ പ്രതി അപ്പീൽ കോടതിയെ സമീപിച്ചതിനെ തുടർന്ന്​ തടവ്​ മൂന്ന്​ മാസമാക്കി ചുരുക്കി. എന്നാൽ, 50,000 പിഴയടക്കാൻ അപ്പീൽ കോടതി നിർദേശിച്ചു. തുടർന്നാണ്​ ഇയാൾ ഫെഡറൽ കോടതിയെ സമീപിച്ചത്​. 

Tags:    
News Summary - crime-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.