ദുബൈ: യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട റസ്റ്റോറൻറ് ഉടമയുടെ ചെവി ഭർത്താവ് കടിച്ചെടുത്തു. ദുബൈ ലേബർ കോടതിയിലാണ് സംഭവം. ഉടമക്കെതിരെ കഴിഞ്ഞ മെയിൽ യുവതി ലേബർ കോടതിയിൽ കേസ് നൽകിയിരുന്നു. ഇതിെൻറ വാദത്തിനായി എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. സുഡാൻ സ്വദേശികളാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. വാദം കഴിഞ്ഞ് കോടതി വരാന്തയിലൂടെ നടന്നുനീങ്ങുകയായിരുന്ന ഉടമയെ തൂണിന് മറഞ്ഞ് നിന്ന 49 കാരനായ പ്രതി പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആട്ടിടയനായി ജോലി ചെയ്യുന്നയാളാണ് അക്രമി. ചെവി അറ്റുപോയതിനെത്തുടർന്ന് രക്തവാർച്ചയുണ്ടായ റസ്റ്റോറൻറ് ഉടമയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവ്വാഴ്ച ദുബൈ കോടതിയിൽ പ്രതി തെറ്റ് സമ്മതിച്ചു. റസ്റ്റോൻറ് ഉടമ പ്രകോപിപ്പിച്ചതിനാലാണ് അക്രമിച്ചതെന്നാണ് പ്രതിയുടെ നിലപാട്. കേസിലെ വിധി ഒക്ടോബർ 16 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.