വന്ധ്യത മാറ്റാൻ മന്ത്രവാദം;  സ്​ത്രീയിൽനിന്ന്​ 60,000 ദിർഹം തട്ടി

അബൂദബി: മന്ത്രവാദത്തിലൂടെ വന്ധ്യത മാറ്റാമെന്ന്​ വിശ്വസിപ്പിച്ച്​ കുട്ടികളില്ലാത്ത സ്​ത്രീയിൽനിന്ന്​ 60,000 ദിർഹം തട്ടിയെടുത്തു. ‘ജിന്ന്​ ചികിത്സ’യിലൂടെയും മറ്റും അസുഖം മാറ്റാമെന്ന്​ പ്രലോഭിപ്പിച്ച്​ തട്ടിപ്പ്​ നടത്തുന്ന അറേബ്യൻ വംശജനായ പ്രതിയെ അൽ​െഎൻ ക്രിമിനൽ കോടതിയിൽ വിചാരണക്ക്​ ഹാജരാക്കി. 
ആറ്​ വർഷം മുമ്പ്​ വിവാഹം കഴിയുകയും നിരവധി തവണ വന്ധ്യത ചികിത്സ നടത്തിയിട്ടും കുട്ടികളുണ്ടാകാതിരിക്കുകയും ചെയ്​ത സ്​ത്രീയാണ്​ തട്ടിപ്പിന്​ ഇരയാ​യതെന്ന്​ കോടതി രേഖകൾ പറയുന്നു. സുഹൃത്തുക്കളു​െട ഉപദേശം സ്വീകരിച്ചാണ്​ ഇവർ മന്ത്രവാദിയെ ചികിത്സക്കായി സമീപിച്ചത്​. 

ചികിത്സയുടെ ഭാഗമായി മന്ത്രവാദി സ്​ത്രീയുടെ മുഖത്തും ശരീരത്തിലും പ്രത്യേക പൊടി വിതറുകയും കുപ്പിയിലാക്കി നൽകിയ വെള്ളത്തിൽ വീട്ടിൽ പോയി കുളിക്കാൻ ആവശ്യപ്പെട്ടതായും പ്രോസിക്യൂട്ടർമാർ വ്യക്​തമാക്കി. സ്​ത്രീക്ക്​ ഒരു മുട്ട നൽകി ശനിയാഴ്​ച സൂര്യോദയത്തോടെ ഇത്​ വീടി​​െൻറ മുഖ്യ വാതിൽക്കൽവെച്ച്​ പൊട്ടിക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു. ശേഷം ഇൗ മുട്ടയുടെ തോട്​ തിരിച്ചുകൊണ്ടുവരണമെന്നും മന്ത്രവാദി പറഞ്ഞു. ഇൗ മുട്ടത്തോട്​ ശ്​മശാനത്തിൽ കുഴിച്ചിടുന്നതോടെ സ്​ത്രീക്ക്​ ഗർഭധാരണത്തിന്​ സാധിക്കുമെന്നാണ്​ മന്ത്രവാദി അവകാശപ്പെട്ടത്​. സ്​ത്രീ മുട്ട പൊട്ടിക്കാൻ പോയപ്പോൾ രഹസ്യമായി പിന്തുടർന്ന ഭർത്താവ്​ കാര്യങ്ങൾചോദിച്ചപ്പോഴാണ്​ മന്ത്രവാദിയെ കുറിച്ച്​ അറിയുന്നത്​. 60,000 ദിർഹം ഭാര്യയിൽനിന്ന്​ മന്ത്രവാദി വാങ്ങിയെന്നറിഞ്ഞ ഭർത്താവ്​ അൽ​െഎൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

അറസ്​റ്റിലായ പ്രതി താൻ മന്ത്രവാദം നടത്തുന്നതായി പൊലീസിന്​ മൊഴി നൽകി. ത​​െൻറ കക്ഷികളിൽ കൂടുതലും സ്​ത്രീകളാണെന്നും ആരിൽനിന്നും പണം നിർബന്ധിച്ച്​ വാങ്ങാറില്ലെന്നും അയാൾ പൊലീസിനോട്​ പറഞ്ഞു. എന്നാൽ, കോടതിയിൽ ഇയാൾ കുറ്റം നിഷേധിച്ചു. 


 

Tags:    
News Summary - crime-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.