ആട്ടിൻ കുടലിൽ ഒളിപ്പിച്ചു കടത്തിയ ഒരു ടൺ ഗുളിക പിടിച്ചു

ദുബൈ: ആടി​​െൻറ കുടൽ ഇറക്കുമതിയുടെ മറവിൽ ഗുളികകൾ  ഒളിച്ച്​ കടത്താൻ ശ്രമിച്ചുവെന്ന കേസിൽ ജബൽ അലി തുറമുഖത്തു നിന്നു പിടിയിലായ കമ്പനി പി.ആർ.​ഒയുടെ വിചാരണ ആരംഭിക്കുന്നു. ഒരു ട്രേഡിങ്​ സ്​ഥാപനത്തി​​െൻറ ചുമതലകൾ വഹിക്കുന്ന സിറിയൻ യുവാവിനെതിരെയാണ്​ കേസ്​​. 
ഇൗ വർഷം ഏപ്രിൽ അവസാനം ദുബൈയിൽ ഇറക്കുമതി ചെയ്​ത ആട്ടിൻ കുടൽ ഷിപ്​മ​െൻറിനുള്ളിൽ ഒരു ടണ്ണിലേറെ തൂക്കം വരുന്ന 57 ലക്ഷം ഗുളികകളാണ്​ കണ്ടെടുത്തത്​. യുവാവ്​ രേഖകൾ ശരിയാക്കുന്നതിനിടെ ദുബൈ കസ്​റ്റംസ്​ അധികൃതർ നടത്തിയ പരിശോധനയിലാണ്​ ഇത്​ വെളിപ്പെട്ടത്​. 
ചരക്കിൽ ഗുളികയുള്ള കാര്യം തനിക്കറിയില്ലെന്നും മറ്റൊരാൾക്ക്​ കൈമാറാനുള്ള വസ്തു തുർക്കിയിലുള്ള സഹോദരനാണ്​ ഏൽപ്പിച്ചതെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്​ഥരോടു പറഞ്ഞു. 
5000 ദിർഹമാണ്​ ഇടപാടിൽ തനിക്കുള്ള പ്രതിഫലം. ഇയാളുടെ താമസസ്​ഥലത്തും ഒഫീസിലും മറ്റും പരിശോധന നടത്തിയെങ്കിലും ഗുളികകളോ മയക്കു മരുന്നോ കണ്ടെടുക്കാനായില്ല.
രാജ്യത്തിന്​ പുറത്ത്​ രണ്ട്​ കൂട്ടാളികൾ കൂടെയുണ്ടെന്ന സംശയത്തിലാണ്​ അധികൃതർ. 
Tags:    
News Summary - crime-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.