ദുബൈ: ഭീതിപരത്തുന്ന കോവിഡിനെ കുടഞ്ഞെറിയാൻ സമഗ്ര അണുമുക്ത പദ്ധതിയുമായി ദുബൈ മുനി സിപ്പാലിറ്റി രംഗത്ത്. പ്രധാന നഗരവീഥികളും റോഡുകളും തെരുവുകളും പാർക്കിങ് കേന്ദ്രങ ്ങളുമെല്ലാം ശുചീകരിച്ച് അണുമുക്തമാക്കുന്ന പദ്ധതിക്ക് ദേരയിൽ തുടക്കം. 11 ദിവസം നീണ്ട ുനിൽക്കുന്ന ശുചീകരണ യജ്ഞത്തിൽ ഓരോ ദിവസങ്ങളിലും നിശ്ചിത സ്ഥലങ്ങളാണ് അണുമുക്തമാ ക്കുന്നത്. ഇതിനായി ആയിരക്കണക്കിന് തൊഴിലാളികളെ ഏകോപിപ്പിച്ച് കൃത്യമായ ആസൂത്രണത്തോടെയാണ് യജ്ഞം തുടരുന്നത്.
പൊതു ഇടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ജനസമ്പർക്കം തടയുന്നതിനും പാർക്കുകളും വിനോദകേന്ദ്രങ്ങളും നേരത്തെതന്നെ അടച്ചുപൂട്ടിയിരുന്നു. ഇത്തരം കേന്ദ്രങ്ങളും സമ്പൂർണമായി അണുമുക്തമാക്കും. സലൂണുകൾ, ലേബർ ക്യാമ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്മെൻറുകൾ, ഭക്ഷ്യസ്ഥാപനങ്ങൾ, സിനിമ തിയറ്ററുകൾ, ഷോപ്പിങ് മാളുകൾ, ഫിറ്റ്നസ് സെൻററുകൾ, കളിസ്ഥലങ്ങൾ, വെറ്ററിനറി ക്ലിനിക്കുകൾ, മൃഗ ഉൽപാദന സ്ഥാപനങ്ങൾ, വെറ്ററിനറി ഉൽപന്ന വിതരണ സ്ഥാപനങ്ങൾ, അലക്കുശാലകൾ, വ്യാപാര സ്ഥാപനങ്ങൾ, ബ്യൂട്ടിപാർലറുകൾ എന്നിവിടങ്ങളിലും പൂർണമായി ശുചീകരണം നടത്തി അണുമുക്തമാക്കാൻ മുനിസിപ്പാലിറ്റി സർക്കുലറിൽ നിർദേശിച്ചിരുന്നു.
ദുബൈയിലുടനീളമുള്ള എല്ലാ പൊതു ഇടങ്ങളിലും വൃത്തിയാക്കൽ, അണുമുക്തമാക്കൽ പ്രക്രിയകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പതിവായി പരിശോധന കാമ്പയിനുകളും സംഘടിപ്പിക്കും.
പ്രധാന നഗരവീഥികളിലെല്ലാം അണുനശീകരണ പ്രവർത്തനം കഴിഞ്ഞ ദിവസം അർധരാത്രി ദേരയിലെ വിവിധ കേന്ദ്രങ്ങളിൽ തുടങ്ങി. അൽ റിഗ്ഗ റോഡിലാണ് പ്രധാനമായും ശുചീകരണം നടന്നത്. മുറഖാബാത്ത് ഉൾപ്പെടുന്ന പ്രദേശങ്ങൾ ഘട്ടം ഘട്ടമായി സമഗ്രമായ ശുചീകരണം നടത്തും. ബനിയാസ്, അബു ഹെയ്ൽ, അൽ നഹ്ദ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളും ശുചീകരിക്കും. പ്രതിരോധ പ്രവർത്തനത്തോടൊപ്പം ജാഗ്രത നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്. മാലിന്യങ്ങൾ ശേഖരിക്കുന്ന പെട്ടികൾക്ക് സമീപത്തും പ്രത്യേകമായി ലായനികൾ തളിച്ച് അണുമുക്തമാണെന്ന് ഉറപ്പുവരുത്തുന്നു. പ്രതിരോധപ്രവർത്തനങ്ങളിൽ നിരവധി വിദേശികളും സഹകരിക്കുന്നുണ്ട്.
ശനിയാഴ്ച ഹോർ അൽ അൻസ്, അബൂബക്കർ അൽ സിദ്ദിഖി സ്ട്രീറ്റ്, ബെയ്റൂട്ട് സ്ട്രീറ്റ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളാണ് അണുമുക്തമാക്കിയത്. ഞായറാഴ്ച അൽ സീഫ് സ്ട്രീറ്റ്, ജുമൈറ, അൽ മനാര, അൽ വാസൽ, ഫിനാൻഷ്യൽ സെൻറർ സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മുനിസിപ്പാലിറ്റി അണുമുക്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തുടർദിവസങ്ങളിൽ ശുചീകരണവും അണുമുക്ത പ്രവർത്തനവും നടക്കുന്ന മേഖലകളും തെരുവുകളും സംബന്ധിച്ച വിശദവിവരങ്ങൾ മുനസിപ്പിലാറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.