എക്സ്​പോയിലും ഗ്ലോബൽ വില്ലേജിലുമെത്തുന്നവർക്ക്​ കോവിഡ്​ മുന്നറിയിപ്പ്​ സന്ദേശം

ദു​ബൈ: കോ​വി​ഡ്​ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ ദു​ബൈ​യി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. എ​ക്​​സ്​​പോ, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വ​രു​ന്ന​വ​രു​ടെ ഫോ​ൺ ന​മ്പ​റു​ക​ളി​ലേ​ക്കാ​ണ്​ പ്ര​ധാ​ന​മാ​യും മു​ന്ന​റി​യി​പ്പ്​ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത്. 'നി​ങ്ങ​ളു​ടെ ക്ഷേ​മ​മാ​ണ് ഞ​ങ്ങ​ളു​ടെ മു​ൻ​ഗ​ണ​ന. നി​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും മ​റ്റു​ള്ള​വ​രു​ടെ സു​ര​ക്ഷ​ക്കും ദ​യ​വാ​യി എ​പ്പോ​ഴും മാ​സ്‌​ക് ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും കൈ​ക​ൾ അ​ണു​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ക' എ​ന്നാ​ണ്​ സ​ന്ദേ​ശം. അ​ടി​യ​ന്ത​ര വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്​ വി​വ​ര​ങ്ങ​ൾ എ​ത്തി​ക്കാ​നാ​ണ്​​ പൊ​ലീ​സ് ഇ​ത്ത​രം മെ​സേ​ജു​ക​ൾ അ​യ​ക്കു​ന്ന​ത്.

എ​ക്സ്​​പോ, ഗ്ലോ​ബ​ൽ വി​ല്ലേ​ജ്​ ​സ​ന്ദ​ർ​ശ​ക​രി​ലേ​ക്ക്​ സ​ന്ദേ​ശ​മെ​ത്തി​ക്കു​ന്ന​ത്​ ഏ​റെ പേ​ർ​ക്ക്​ ഒ​രേ​സ​മ​യം കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ അ​റി​യി​പ്പ്​ ന​ൽ​കാ​ൻ ഉ​പ​ക​രി​ക്കും. എ​മി​റേ​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ച്ചേ​രു​ന്ന സ്ഥ​ല​ങ്ങ​ളെ​ന്ന നി​ല​യി​ലാ​ണ്​ ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക്​ സ​ന്ദേ​ശ​മ​യ​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം യു.​എ.​ഇ​യി​ൽ വ​ർ​ധി​ച്ചു​വെ​ങ്കി​ലും പൊ​തു​പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും മാ​റ്റി​വെ​ക്കു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. ദു​ബൈ​യി​ൽ സ്കൂ​ളു​ക​ള​ട​ക്കം നേ​രി​ട്ടാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന്​ ദേ​ശീ​യ അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags:    
News Summary - Covid warning messages for the visitors of Dubai Expo and Global Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.