ദുബൈ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് രാജ്യങ്ങൾ അതിർത്തികൾ അടച്ച പശ്ചാത്തലത്തിൽ ദുബൈയിൽ വിമാനസർവിസുകളിൽ ചിലതിന് പുനഃക്രമീകരണം ഏർപ്പെടുത്തി. ദുബൈയിൽ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പെടേണ്ട ചില വിമാന സർവിസുകൾ റാസൽഖൈമയിലേക്കാണ് പുനഃക്രമീകരിച്ചത്. ദുബൈ വിമാനത്താവളത്തിൽ കോവിഡ് യാത്രാ നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു. മാറ്റങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കി.
എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാന സർവിസുകളിൽ ചിലതാണ് റാസൽഖൈമയിൽ നിന്ന് പുറപ്പെട്ടത്. കൊച്ചി, കോഴിക്കോട്, മംഗളൂരു ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്ക് ദുബൈയിൽ നിന്നും ഇന്ന് പുറപ്പെടേണ്ട വിമാനങ്ങളാണ് റാസൽഖൈമയിൽ നിന്ന് തിരിച്ചത്.
ഡൽഹി, ജയ്പുർ, മധുര വിമാന സർവിസുകളും ഇന്ന് റാസൽഖൈമയിൽ നിന്നാണ് പുറപ്പെട്ടത്. യാത്രക്കാർക്കുവേണ്ടി അബൂദബി, ദുബൈ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ് സർവിസുകൾ ഏർപ്പെടുത്തിയതായും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു.
ഇന്നലെയും ഇന്നുമായി ഷാർജ, കൊച്ചി, ഷാർജ, കണ്ണൂർ, ഷാർജ, വിജയവാഡ സർവിസുകളും റാസൽഖൈമയിൽ നിന്നാണ് പുറപ്പെട്ടത്.
സ്പൈസ് ജെറ്റിെൻറ ചില സർവിസുകൾ വെള്ളിയാഴ്ചയും റാസൽഖൈമയിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് വിമാന കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.