കോവിഡ്​: പരീക്ഷ നഷ്​ടമായത്​ പത്ത്​ പേർക്ക്​

ദുബൈ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ ഗൾഫിലെ വിജയ ശതമാനം കുറയാൻ കാരണം കോവിഡ്​.തുടർപഠനത്തിന്​ യോഗ്യത നേടാത്ത 17 പേരിൽ 10​ പേരും കോവിഡ്​ മൂലം പരീക്ഷ എഴുതാൻ കഴിയാത്തവരാണ്​.

ഏഴ്​ പേർക്ക്​ മാത്രമാണ്​ ഏതെങ്കിലും വിഷയം നഷ്​ടമായത്​. കോവിഡ്​ ബാധിച്ചവർക്ക്​ യു.എ.ഇയിൽ ക്വാറൻറീൻ നിർബന്ധമായതിനാലാണ്​ 10​ കുട്ടികൾക്ക്​ പരീക്ഷ നഷ്​ടമായത്​. മറ്റ്​ കുട്ടികൾക്കൊപ്പം ഇവർക്കും സേ പരീക്ഷയിൽ പ​ങ്കെടുക്കാം. റഗുലർ സ്​റ്റുഡൻസ്​ എന്ന ഗണത്തിൽപെടുത്തി ഇവർക്ക്​ പരീക്ഷ നടത്തണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​.

യു.എ.ഇയിൽ സെൻറർ അനുവദിക്കുമെന്നാണ്​ പ്രതീക്ഷ. ഇവിടെ സെൻറർ അനുവദിച്ചില്ലെങ്കിൽ മറ്റ്​ രാജ്യങ്ങളിലെ കുട്ടികൾക്ക്​ പ​രീക്ഷയെഴുതാൻ കഴിയില്ല. മലയാളി കുട്ടികൾക്ക്​ ​അപേക്ഷ നൽകിയാൽ കേരളത്തിലെ സെൻററുകളിൽ പരീക്ഷയെഴുതാൻ സൗകര്യം ലഭിക്കും.

Tags:    
News Summary - Covid: Ten students missed exams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.