കോവിഡ്​: മലയാളി സിനിമ നിർമാതാവ് യു.എ.ഇയിൽ മരിച്ചു

റാസൽഖൈമ: മലയാള സിനിമ നിർമാതാവ് റാസൽഖൈമയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആലുവ ശങ്കരൻകുഴി വീട്ടിൽ ഹസൻ അലി (ഹസൻ മിയാ-50)യാണ്​ മരിച്ചത്. ബിസിനസ് ആവശ്യത്തിനായി സന്ദർശക വിസയിൽ യു.എ.ഇയിൽ എത്തിയതായിരുന്നു.

റാസൽഖൈമ സൈഫ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം. മൃതദേഹം ദുബൈയിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ശങ്കരൻകുഴി പരേതനായ അലിയുടെയും ജമീലയുടെയും മകനാണ്. സുലൈഖയാണ് ഭാര്യ. ഡോ. ആമിന, ഡോ. ഹലീമ, മുഹമ്മദ് അലി എന്നിവർ മക്കളാണ്. മരുമക്കൾ: മുഹാസിഫ് (മസ്കത്), ഫർഹാൻ (ഖത്തർ). 

ആലുവയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ എസ്.എ. ബഷീർ, എസ്.എ. ശുക്കൂർ, എസ്.എ. രാജൻ (റിപ്പോർട്ടർ, മംഗളം ആലുവ) എന്നിവർ സഹോദരങ്ങളാണ്.

'ഹലോ ദുബായ്ക്കാരൻ' എന്ന സിനിമ നിർമ്മിക്കുകയും ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Covid Positive Malayalam Film Producer passed away in UAE -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.