ദുബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഫുജൈറയിൽ മരിച്ചു. തിരൂർ നിറമരുതൂർ മങ്ങാട് സ്വദേശി ഉമർബാവയാണ് (58) മരിച്ചത്.
ഫുജൈറയിൽ സ്വകാര്യസ്ഥാപനത്തിൽ പി.ആർ.ഒ ആയിരുന്നു. കഴിഞ്ഞദിവസം കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഖബറടക്കം യു.എ.ഇയിൽ. പിതാവ്: മുണ്ടേക്കാട്ട് വീട്ടിൽ മുഹമ്മദ് ബാവ ഹാജി. മാതാവ്: ആയിശകുട്ടി. ഭാര്യ: റംലത്ത്. മക്കൾ: നസറുദ്ദീൻ (സൗദി), അബൂസാമത്ത് (ഫുജൈറ), മഖബൂൽ (ഷാർജ), മെഹ്റുന്നിസ. മരുമക്കൾ: ഷക്കീല ബാനു, അന്നത്ത്, ഫാരിഷ, ഉവൈസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.