അബൂദബി: കോവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന യു.എ.ഇ.യിലെയും മറ്റ് ഗൾഫ് രാജ്യങ്ങളി ലെയും സന്നദ്ധ സംഘടനകൾക്ക് വീണ്ടും ആശ്വാസമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. കോവിഡ് പ്രതിസന്ധി മൂലം ജോലിയി ല്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ഇന്ത്യൻ അസോസിയേഷൻ റാസൽ ഖൈമ, ഇന്ത്യൻ അസ ോസിയേഷൻ ഉമ്മുൽ ഖുവൈൻ, കെ.എം.സി.സി. ഷാർജ, കേരള സോഷ്യൽ സെന്‍റർ അബൂദബി, ഐ.എം.സി.സി. ഷാർജ, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ യു.എ.ഇ തുടങ്ങിയ കൂട്ടായ്മകൾക്ക് യൂസഫലി ധനസഹായം നൽകിയത്.
നേരത്തെ ദുബൈ കെ.എം.സി.സി, അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ, ഇൻകാസ് ദുബൈ മുതലായ സംഘങ്ങൾക്ക് കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യൂസഫലി ധനസഹായം നൽകിയിരുന്നു.
ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സർക്കാർ ആഭിമുഖ്യത്തിലുള്ള കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും യൂസഫലി ഇതിനകം ധനസഹായം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.