ദുബൈ: കോവിഡ് 19 വെല്ലുവിളിക്കാലത്ത് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമേകാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത ്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തും പ്രഖ്യാപിച്ച ഒരുകോടി ഭക്ഷണപ്പൊതി പദ്ധത ിയിൽ കൈകോർത്ത് മിഡിൽ ഇൗസ്റ്റിലെ മുൻനിര റീെട്ടയിലർമാരായ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി 10 ലക്ഷം ദിർഹമാണ് (രണ്ടു കോടിയിലേറെ രൂപ) രാജ്യം കണ്ട ഏറ്റവും വലിയ ഭക്ഷണ വിതരണ-ജീവകാരുണ്യ യജ്ഞത്തിനായി സംഭാവന ചെയ്തത്. ഒന്നേകാൽ ലക്ഷം പേർക്കുള്ള ഭക്ഷണം ഒരുക്കാൻ ഇൗ തുക വിനിയോഗിക്കും. കുറഞ്ഞ വരുമാനക്കാരായ വ്യക്തികൾക്കും കുടുംബങ്ങൾക്കും റമദാൻ മാസത്തിൽ ഭക്ഷണമെത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് ശൈഖ് മുഹമ്മദ് ആഹ്വാനം ചെയ്തത്.
അതിസങ്കീർണമായ ഇൗ ഘട്ടത്തിൽ നമ്മുടെ സഹജീവികൾക്കായി ചെയ്യാവുന്ന ഏറ്റവും ലളിതമായ കാര്യമാണ് ഒരുകോടി ഭക്ഷണ പദ്ധതിക്കായുള്ള പിന്തുണയെന്ന് യൂസുഫലി പറഞ്ഞു. പ്രാപ്തിയുള്ളവരെല്ലാം ഇൗ മഹത്തായ ജീവകാരുണ്യ ദൗത്യത്തിന് ഒപ്പം ചേരണം. യു.എ.ഇയുടെ ദാർശനിക നേതൃത്വം രാജ്യത്തെ ജനങ്ങളോട് പുലർത്തുന്ന അങ്ങേയറ്റത്തെ കരുതലിെൻറ ഉത്തമമായ മറ്റൊരു ഉദാഹരണമാണ് ഇൗ പദ്ധതി. ഇത്തരം ചേർത്തുപിടിക്കലുകളിലൂെട മാത്രമേ നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്ക് പരിഹാരമൊരുക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഇത്തിസലാത്ത്, ഡു ഫോൺ നമ്പറുകളിൽ നിന്ന് 1034 എന്ന നമ്പറിലേക്ക് meal എന്ന് എസ്.എം.എസ് അയച്ചാൽ ഒരു ആഹാരത്തിനുള്ള വിഹിതമായ എട്ടു ദിർഹം സംഭാവന നൽകാൻ കഴിയും. അഞ്ച് ഭക്ഷണപ്പൊതികൾക്കുള്ള തുക നൽകാൻ ആഗ്രഹിക്കുന്നവർക്ക് 1035, 10 ഭക്ഷണം നൽകാൻ 1036, 20 ഭക്ഷണം നൽകാൻ 1037, 50 ഭക്ഷണപ്പൊതി നൽകാൻ 1038 എന്നീ നമ്പറുകളിലേക്ക് സന്ദേശം അയക്കാം. ഒരു പൊതിക്ക് എട്ട് ദിർഹം എന്ന നിരക്കിൽ നിങ്ങളുടെ ഫോൺ ബാലൻസിൽ നിന്ന് അല്ലെങ്കിൽ ഫോൺ ബില്ലിൽ നിന്ന് തുക ഇൗടാക്കും.
ഇതിനു പുറമെ ഭക്ഷണപ്പൊതികളും സാമഗ്രികളും നൽകാൻ ആഗ്രഹിക്കുന്നവർക്ക് 8004006 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.