ദുബൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിസ നിയന്ത്രണം കർശനമാക്കിയ യു.എ.ഇയിൽ ഇന്ത്യയിൽ നിന്ന് സന ്ദർശക വിസയിൽ എത്തിയ യാത്രക്കാരെ വിമാനത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ചൊവ്വാഴ്ച രാത്രി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇത്തിഹാദ് വിമാനത്തിൽ അബൂദബയിൽ വന്നിറങ്ങിയ ഇരുപതോളം പേരോട് ഇറങ്ങാനാവില്ലെന്നും തിരിച്ചു പോകണമെന്നും അറിയിച്ചു.
അവരുടെ റിേട്ടൺ ടിക്കറ്റ് ക്രമീകരിച്ച് തിരിച്ചയക്കാനുള്ള നടപടി ക്രമങ്ങളും ആരംഭിച്ചു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം അവരെ യു.എ.ഇയിൽ ഇറങ്ങാൻ അനുവദിക്കുകയായിരുന്നു. എന്നാൽ പുതിയ വിസകൾ ഇഷ്യൂ ചെയ്യുന്നത് മാർച്ച് 17 മുതൽ യു.എ.ഇ നിർത്തിവെച്ചിരിക്കുകയാണ്. അതിന് മുൻപ് ഇഷ്യൂ ചെയ്ത സന്ദർശക, ടൂറിസ്റ്റ് വിസകളുമായും ഇപ്പോൾ യു.എ.ഇയിലേക്ക് യാത്ര പ്രയാസകരമാണ്.
കാലാവധിയുള്ള താമസ വിസയുള്ളവർക്ക് മാത്രമേ നിലവിൽ രാജ്യത്തേക്ക് പ്രവേശനം സുഗമമായി നടക്കുകയുള്ളൂ. എന്നാൽ നിലവിൽ യു.എ.ഇയിൽ ഉള്ള ആളുകൾക്ക് വിസ പുതുക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.
യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കിയ അവസ്ഥയിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് യു.എ.ഇ അധികൃതരും ഇന്ത്യൻ എംബസിയും യാത്രക്കാർക്ക് പ്രത്യേകം നിർദേശം നൽകിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ യാത്രാ വിലക്കുകൾ ഉണ്ടാവും എന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.