ദുബൈ: കൊറോണ വൈറസ് പ്രതിരോധ മുൻകരുതൽ യാത്രാവിലക്കിലേക്കും നീങ്ങുന്നു. വിദേശയാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് യു.എ.ഇ പൗരൻമാരോടും രാജ്യത്തെ താമസക്കാരോടും ആവശ്യപ്പെട്ടു കഴിഞ്ഞു.
അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഇൗ സാഹചര്യത്തിൽ വിദേശങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് ജനങ്ങേളാട് യു.എ.ഇ ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നത്. യാത്ര പോകുന്നവർ തിരിച്ചെത്തുേമ്പാൾ കർശന പ്രതിരോധ നടപടികൾക്ക് വിധേയരാവുകയും വേണം.
വിമാനത്താവളത്തിലെ വിശദമായ പരിശോധനകൾക്ക് പുറമെ വൈറസ് ബാധ ഇല്ലെന്ന് ഉറപ്പാക്കും വരെ കരുതൽ പരിചരണ താമസവും വേണ്ടിവരും. രാജ്യത്ത് രോഗം പടരാതിരിക്കാൻ സാധ്യമായ എല്ലാ നടപടിക്രമങ്ങളും യു.എ.ഇ സ്വീകരിച്ചു വരുന്നുണ്ട്. സ്കൂളുകൾക്ക് മാർച്ച് എട്ടു മുതൽ ഒരു മാസക്കാലം അവധിയും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.