അബൂദബി: പത്തനംതിട്ട നെല്ലിക്കാല കരംവേലി സ്വദേശി തെക്കേപറമ്പിൽ രാമൻകുട്ടിയുടെ മകൻ രോഷൻ രാമൻകുട്ടി (59) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയിലധികമായി മുസഫയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഭാര്യ: ബിന്ദു. അബൂദബി മുസഫ വ്യവസായ നഗരിയിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷൻ കമ്പനിയിൽ അസറ്റ് ഇൻറഗ്രിറ്റി വിഭാഗത്തിൽ മെക്കാനിക്കായിരുന്നു. മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബനിയാസ് ഖബർസ്ഥാനിൽ സംസ്‌കരിക്കുമെന്ന് സഹ പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.