കോവിഡ്: മലയാളി യുവാവ് അബൂദബിയിൽ മരിച്ചു

അബൂദബി: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി യുവാവ്​ അബൂദബിയിൽ മരിച്ചു. പത്തനംതിട്ട കുളത്തൂരിനു സമീ പം പടിമോൻ പുത്തൂപ്പടി തടത്തിൽ പടിഞ്ഞാറതിൽ ഗോപിനാഥി​​െൻറ മകൻ അജിത്കുമാറാണ്​ (42) മരിച്ചത്​.

അബൂദബി യൂനിവേഴ്‌സിറ്റി ജനറൽ ട്രാൻസ്‌പോർട്ട് കമ്പനിയിൽ ട്രാൻസ്‌പോർട്ടിങ് മാനേജരായിരുന്നു. പനിമൂലം കഴിഞ്ഞമാസം 22ന്​ മുസഫയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സക്കിടെ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ അബൂദബിയിലെ ആശുപത്രിയിലേക്ക്​ ഈ മാസം ഒമ്പതിനാണ് മാറ്റിയത്. ബുധനാഴ്​ച പുലർച്ചെ അഞ്ചോടെയാണ്​ മരണം. ബനിയാസിൽ സംസ്‌കാരം നടത്തി. മാതാവ്: ഓമന. ഭാര്യ: രേഖ നായർ. മക്കൾ: അപൂർവ, അഞ്ജയ്.


Tags:    
News Summary - Covid 19 Malayali Died Abu Dhabi -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.