ദുബൈ: കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ നിയമപരമായ അവകാശികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ദുബൈയിലെ സാമൂഹിക പ്രവർത്തകനും ലോകകേരള സഭാംഗവുമായ അഡ്വ. ഹാഷിക് തൈക്കണ്ടി സുപ്രിംകോടതിയെ സമീപിക്കുന്നു.
പി.എം. കെയർസ്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി, സംസ്ഥാനങ്ങളുടെ ദുരിതാശ്വാസ നിധി, പ്രവാസി ക്ഷേമത്തിന് വകയിരുത്തിയ ഫണ്ടുകൾ എന്നിവയിൽ നിന്ന് നിർധന പ്രവാസികളുടെ കുടുംബങ്ങൾക്ക് സാന്ത്വന ധനം അനുവദിക്കാൻ നിർദേശം നൽകണമെന്നാണ് ആവശ്യം.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ഇന്ത്യക്കാർ മരണപ്പെട്ടിട്ടും അവരുടെ അവകാശികൾക്ക് വേണ്ട സഹായം നൽകുവാൻ കേന്ദ്ര^സംസ്ഥാന സർക്കാറുകൾ തയ്യാറായിട്ടില്ല. പി.എം കെയർസിൽ കോടിക്കണക്കിന് രൂപ സമാഹരിച്ചിരിക്കെയാണ് ഇൗ കുറ്റകരമായ അവഗണന. പ്രകൃതി ദുരന്തം പോലെ അപ്രതീക്ഷിതമായി സംഭവിച്ച ഇൗ ദുരിതഘട്ടത്തിൽ ജനങ്ങൾക്ക് അത്താണിയാകുവാൻ സർക്കാറുകൾ മുന്നോട്ടു വരണമെന്ന് സുപ്രിംകോടതി അഭിഭാഷകൻ ദീപക് പ്രകാശ് മുഖേനെ സമർപ്പിക്കുന്ന റിട്ട് ഹരജിയിൽ ആവശ്യപ്പെട്ടതായി അഡ്വ.ഹാഷിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.