ദുബൈ: വാഹനം വാങ്ങാൻ വണ്ടിച്ചെക്ക് നൽകി തട്ടിപ്പ് നടത്തിയിരുന്ന ദമ്പതികൾ ദുബൈയിൽ അറസ്റ്റിൽ. അന്താരാഷ്ട്ര വാഹനമോഷണ സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രമുഖ ക്ലാസിഫൈഡ് സൈറ്റിൽ വാഹനം വിൽക്കാനുണ്ടെന്ന് പരസ്യം നൽകുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ തട്ടിപ്പ്. വാഹനം വിൽക്കുന്നവരുമായി ദമ്പതികൾ നല്ല സൗഹൃദം സ്ഥാപിക്കും. പണത്തിന് പകരം ചെക്ക് നൽകി വാഹനം വാങ്ങി ഇവരുടെ പേരിലേക്ക് മാറ്റും.
ചെക്ക് ബാങ്കിൽ നൽകുമ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം വാഹനം വിറ്റവർ തിരിച്ചറിയുക. നിരവധിപേർ ഇവരുടെ തട്ടിപ്പിന് വിധേയരായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വാഹനം വിൽക്കുന്നവർ മുഴുവൻ തുകയും കൈപ്പറ്റാതെ വാഹനം മറ്റുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകരുതെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.
ചെക്കുകളുടെ ആധികാരികത ഉറപ്പുവരുത്തിയശേഷം മാത്രമേ ഇടപാട് നടത്താവൂ. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ദുബൈ പൊലീസിന്റെ ഇ-ക്രൈം പ്ലാറ്റ്ഫോമായ www.ecrime.ae വഴിയോ ദുബൈ പൊലീസ് സ്മാർട്ട് ആപ്പ് വഴിയോ പരാതി സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.