ദുബൈ: മുൻനിര ബ്രാൻറുകളുടെ സ്പോർട്സ്^ഫിറ്റ്നസ് ഉൽപന്നങ്ങളുടെ ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ ഷോറൂമ ായ കേസ്മോസ് സ്പോർട്സ് ഒരുക്കുന്ന കരാമ വെയർഹൗസ് സെയിൽ നാളെ ആരംഭിക്കും. ലോകോത്തര ബ്രാൻറുകളുടെ ഉൽപന്നങ്ങൾ മിതമായ വിലയിൽ ഉപഭോക്താക്കൾക്ക് എത്തിക്കുവാൻ ലക്ഷ്യമിടുന്ന സെയിൽ ദിവസേന രാവിലെ 10 മുതൽ രാത്രി 11വരെ തുടരും. കറാമ ഹെഡ്പോസ്റ്റ് ഒാഫീസിനടുത്തുള്ള കോസ്മോസ് സ്പോർട്സ് ഷോറൂമിന് പിറകുവശത്താണ് മേള നടക്കുക. ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയും മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സ് ഇൻറർനാഷനല ഒാപ്പറേഷൻസ് എം.ഡി ഷംലാൽ അഹ്മദും ചേർന്ന് നിർവഹിക്കും.
സ്പോർട്സ് ബ്രാൻറുകൾക്കു പുറമെ വാച്ചുകൾ, സ്പ്രേ, വൈവിധ്യമാർന്ന വീട്ടുപകരണങ്ങൾ എന്നിങ്ങനെ ആയിരത്തിലേറെ സാധനങ്ങളാണ് മേളയിലുണ്ടാവുക.
ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ ലക്ഷ്യമിട്ട് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പ്രഖ്യാപിച്ച ഫിറ്റ്നസ് ചലഞ്ചിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് മികച്ച ഫിറ്റ്നസ് ഉൽപന്നങ്ങൾ സാധാരണ ജനങ്ങൾക്ക് പ്രാപ്തമായ വിലയിൽ ലഭ്യമാക്കാനും ഇൗ അവസരം ഉപയോഗപ്പെടുത്തുമെന്ന് കോസ്മോസ് സ്പോർട്സ് കോ ചെയർമാൻ എ.കെ. ഫൈസൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ വിശാലമായ ഫിറ്റ്നസ് ഷോറൂമുകൾക്കു പുറമെ ഫിറ്റ്നസ് െസൻററുകൾക്കും തുടക്കം കുറിച്ച കോസ്മോസ് യു.എ.ഇയുടെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും പദ്ധതി ഒരുക്കുന്നുണ്ട്്.
രജനീഷ്, ഷാനവാസ്, നിഷ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.