കോസ്മോ ട്രാവൽ ദുബൈയിലെ നായിഫ് ബ്രാഞ്ച് ഉദ്ഘാടനം സി.ഇ.ഒ ജമാൽ അബ്ദുന്നാസർ, ഖത്തർ എയർവേസ് യു.എ.ഇ കൺട്രി മാനേജർ ഹുദ ദാവൂദ് തുടങ്ങിയവർ ചേർന്ന് നിർവഹിക്കുന്നു
ദുബൈ: മിഡിൽലീസ്റ്റിലെ പ്രമുഖ ട്രാവൽ ഏജൻസിയായ 'കോസ്മോ ട്രാവൽ' കോവിഡാനന്തരം ആദ്യ ബ്രാഞ്ച് ആരംഭിച്ചു. യാത്ര മേഖലയിലെ പ്രതിസന്ധികളെ മറികടന്ന് ഉപഭോക്താക്കളുടെ അംഗീകാരം കരസ്ഥമാക്കിയാണ് കോസ്മോ പുതിയ ബ്രാഞ്ചിലൂടെ മുന്നേറ്റം തുടരുന്നത്. ദുബൈയിലെ നായിഫിലാണ് പുതിയ ഔട്ട്ലെറ്റ് തുറന്നത്. കോസ്മോ ട്രാവൽ സി.ഇ.ഒ ജമാൽ അബ്ദുന്നാസർ, ഖത്തർ എയർവേസ് യു.എ.ഇ കൺട്രി മാനേജർ ഹുദ ദാവൂദ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ദുബൈയിലെ അഞ്ചാമത്തെയും യു.എ.ഇയിലെ 20ാമത്തെയും ബ്രാഞ്ചാണ് നായിഫിൽ പ്രവർത്തനമാരംഭിച്ചത്. ഉപഭോക്താക്കൾക്ക് യാത്ര സേവനങ്ങൾ ലഭ്യമാക്കുന്നതിൽ വളരെ സുപ്രധാനമായ ചുവടാണ് വ്യപാര-സാംസ്കാരിക കേന്ദ്രമായ നായിഫിലെ ബ്രാഞ്ചിന്‍റെ തുടക്കമെന്ന് സി.ഇ.ഒ ജമാൽ അബ്ദുന്നാസർ പറഞ്ഞു.
യു.എ.ഇയിലെ എല്ല ഉപഭോക്താക്കൾക്കും പ്രാപ്യമാകുന്ന രീതിയിൽ ഏഴ് എമിറേറ്റുകളിലുമായാണ് കോസ്മോ പ്രവർത്തിക്കുന്നത്. ദുബൈയിലും ഷാർജയിലും അഞ്ചുവീതവും അജ്മാനിൽ മൂന്നും അബൂദബിയിലും അൽഐനിലും രണ്ടു വീതവും ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ഒാരോന്നുമാണ് ബ്രാഞ്ചുകളുള്ളത്. എയർ അറേബ്യയുടെ ഉടമസ്ഥതയിൽ 2010ൽ ആരംഭിച്ച കോസ്മോ ട്രാവൽ അയാട്ട അംഗീകൃത സ്ഥാപനമാണ്. 13രാജ്യങ്ങളിലായി നിലവിൽ നൂറിലേറെ ബ്രാഞ്ചുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.