കോർപ്പറേറ്റ് നികുതി
ദുബൈ: രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ കോർപറേറ്റ് നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണം 6,40,000 കവിഞ്ഞതായി ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ) അറിയിച്ചു. അനുവദിച്ച സമയപരിധിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിക്കുന്നതിലും കുടിശ്ശികകൾ തീർക്കുന്നതിലും മികച്ച പ്രതികരണമാണ് കമ്പനികളിൽ നിന്നുണ്ടായത്. രാജ്യത്തെ നികുതി നിയമങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും കാര്യക്ഷമതയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് എഫ്.ടി.എ വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ ഏറ്റവും മികച്ച രീതികൾ അനുസരിച്ച്, കാര്യക്ഷമമായ ഇലക്ട്രോണിക് നടപടിക്രമങ്ങളിലൂടെ നടപ്പിലാക്കുന്ന നികുതി സംവിധാനങ്ങൾ രാജ്യത്തെ ബിസിനസ് സ്ഥാപനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്നും എഫ്.ടി.എ വിശദീകരിച്ചു. നികുതി സംവിധാനം നടപ്പിലാക്കുന്നതിൽ ആഗോള തലത്തിൽ ഏറ്റവും വലിയ മുന്നേറ്റം നടത്താൻ പിന്തുണച്ച എല്ലാ സ്ഥാപനങ്ങളോടും എഫ്.ടി.എ നന്ദി അറിയിച്ചു.
2024 ഡിസംബർ 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ ആദ്യ ഘട്ട ഫയലിങ് 2025 സെപ്റ്റംബർ അവസാനത്തോടെ വിജയകരമായി പൂർത്തിയാക്കിയതായും അതോറിറ്റി വ്യക്തമാക്കി. നിലവിലെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി കാലയളവിലേക്ക് ലക്ഷക്കണക്കിന് സ്ഥാപനങ്ങളാണ് കോർപറേറ്റ് ടാക്സ് റിട്ടേണുകളും വാർഷിക ഡിക്ലറേഷനുകളും സമർപ്പിച്ചതെന്ന് എഫ്.ടി.എ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.