അജ്മാൻ: റീട്ടെയിൽ, സൂപ്പർമാർക്കറ്റ്, ജനറൽ ട്രേഡിങ് രംഗത്തെ പ്രമുഖരായ ഹാഷിം ഗ്രൂപ് ഓഫ് കമ്പനീസ് നിരവധി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്‍റ് ഡ്രൈവ് പ്രഖ്യാപിച്ചു. യു.എ.ഇയിലുടനീളമുള്ള തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങളിലെ റീട്ടെയിൽ, ലോജിസ്റ്റിക്സ്, അഡ്മിനിസ്ട്രേഷൻ, മാനുഫാക്ചറിങ് വിഭാഗങ്ങളിലായി 156 ഒഴിവുകളാണുള്ളത്.
2026 ജൂൺ ആറ് ശനി രാവിലെ 9.00 മണി മുതൽ ഉച്ച 2.00 മണി വരെ അജ്മാൻ അൽ റൗദയിലുള്ള ഹാഷിം ഹൈപ്പർമാർക്കറ്റിലാണ് വാക്-ഇൻ ഇന്‍റർവ്യൂ. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, ജനറൽ ട്രേഡിങ്, ഫ്ലോർ മില്ലുകൾ, സ്പൈസസ് ആൻഡ് നട്സ് വിഭാഗം തുടങ്ങി വിവിധ ഡിപാർട്ട്മെന്‍റുകളിലാണ് ഒഴിവുകൾ.
100 സെയിൽസ് സ്റ്റാഫ് തസ്തികകൾക്ക് പുറമെ സൂപ്പർവൈസർമാർ, കാഷ്യർമാർ, മാനേജർമാർ, ഡ്രൈവർമാർ, എച്ച്.ആർ അസിസ്റ്റന്‍റുമാർ, ഗ്രാഫിക് ഡിസൈനർമാർ, വെയർഹൗസ് ജീവനക്കാർ, ഫ്ലോർ മിൽ സ്റ്റാഫ് എന്നിവ ഉൾപ്പെടെയുള്ള ഒഴിവുകളും ഈ റിക്രൂട്ട്‌മെന്‍റ് കാമ്പെയ്‌നിലുണ്ട്. ഭൂരിഭാഗം തസ്തികകൾക്കും അനുയോജ്യമായ യോഗ്യതയും കുറഞ്ഞത് രണ്ട് വർഷത്തെ ജി.സി.സി പ്രവൃത്തിപരിചയവും വേണം. എങ്കിലും പത്താം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ, മുൻപരിചയം ഇല്ലാത്തവർക്ക് സെയിൽസ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ഉദ്യോഗാർഥികൾ പുതുക്കിയ ബയോഡാറ്റയും അതോടൊപ്പം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് കോപ്പി, വിസ രേഖകൾ എന്നിവ അടക്കമുള്ള രേഖകളും കൊണ്ടുവരേണ്ടതാണ്. അപേക്ഷകൾ ajmanhypermarket@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മുൻകൂട്ടിയും അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സ്ഥാപനത്തിന്‍റെ ബിസിനസ് ആവശ്യകതകളുടെ അടിസ്ഥാനത്തിൽ ഉടനടി നിയമനം ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.