ദുബൈ: കൊറോണ വൈറസ് ബാധ യു.എ.ഇയിലും സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെ ഭരണകൂടം. വിമാ നത്താവളത്തിൽ ഉൾപ്പെടെ കൃത്യമായ പരിശോധനയും ആവശ്യമായ മുൻകരുതലുമെടുത്തിട്ടു ണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് ബാധ പരിശോധിക്കാൻ സൗജന്യ സൗകര ്യം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ എമിറേറ്റുകളിലെയും ആരോഗ്യവിഭാഗത്തിന് ഇക്കാര്യ ത്തിൽ നിർദേശം നൽകി. ചുമയോടുകൂടിയ പനി, ശ്വാസതടസ്സം, ന്യുമോണിയ എന്നിവയുണ്ടായാൽ പരിശോധനക്ക് വിധേയരാകണം. രണ്ടാഴ്ചക്കുള്ളിൽ ചൈന സന്ദർശനം നടത്തിയവരും പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ക്ലിനിക്സ് സെക്ടർ അണ്ടർ സെക്രട്ടറി ഹുസൈൻ അബ്ദുറഹ്മാൻ അൽ റാൻഡ് അറിയിച്ചു. കൊറോണ വൈറസ് ബാധിച്ചയാൾ സാധാരണ നിലയിലാണ്. എല്ലാവരും ദിനചര്യകൾ സാധാരണപോലെ തുടരണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിരോധത്തിെൻറ ഭാഗമായി ധരിക്കുന്ന മുഖംമൂടിക്ക് വിലവർധിപ്പിച്ചതായി ആേരാപണമുയർന്നതിനെ തുടർന്ന് നടപടികളുമായി ദുബൈ സാമ്പത്തിക വിഭാഗം രംഗത്തുവന്നു. വില വർധിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇക്കാര്യം ശ്രദ്ധയിൽപെട്ടാൽ ഉപഭോക്താക്കൾ വിവരം അറിയിക്കണമെന്നും അവർ അറിയിച്ചു.
മുൻകരുതലെടുക്കാം
കൊറോണ വൈറസ് ബാധക്കെതിരെ എന്തൊക്കെ മുൻകരുതലെടുക്കണെമന്ന് മൻഖൂൽ ആസ്റ്റർ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗം മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. വികാസ് ഭഗത് പറയുന്നു
*വൈറസ് ബാധയേറ്റവരുമായി സമ്പർക്കം ഒഴിവാക്കുക
*വൈറസ് ബാധ സംശയിക്കുന്നവരുമായി ബന്ധപ്പെട്ടവർ അപകടസാധ്യത കുറക്കുന്നതിനായി കൈകൾ നന്നായി കഴുകുക
*കണ്ണുകളിലും വായിലും മൂക്കിലും കൈ സ്പർശിക്കുന്നത് ഒഴിവാക്കുക
വൈറസ് ബാധ സംശയം
തോന്നിയാൽ:
*ഉടൻ ആശുപത്രിയിൽ അറിയിക്കുക
*മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക
*വായും മൂക്കും മുഖംമൂടിവെച്ച് മറയ്ക്കുക
*ചുമയ്ക്കുേമ്പാഴും തുമ്മുേമ്പാഴും ടിഷ്യൂ പേപ്പർ പോലുള്ള എന്തെങ്കിലും ഉപയോഗിക്കുക
*ഇൗ ടിഷ്യൂ പേപ്പർ മറ്റുള്ളവർക്ക് ലഭിക്കാത്ത വിധം ഉപേക്ഷിക്കുക
*കൈകൾ നന്നായി കഴുകുക
ലക്ഷണങ്ങൾ:
പനി, ചുമ, തലവേദന, ജലദോഷം, തൊണ്ടവേദന, ക്ഷീണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.