അബൂദബി: രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ‘കോവിഡ്-19’ വൈറസ് ബാധ തടയുന്നതിനുള ്ള നടപടികൾ ത്വരിതപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം കെയർ ആൻഡ് ആക്ടിവിറ്റ ീസ് സെക്ടർ അസി. അണ്ടർ സെക്രട്ടറി ഡോ. അംന അൽ ദഹാക്കി, ആരോഗ്യ പ്രതിരോധ സംരക്ഷണ മന്ത്രാല യം മെഡിസിൻ പ്രിവൻറിവ് വകുപ്പ് ഡയറക്ടർ ഡോ. നാദ അൽ മർസൂക്കി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ സ്കൂൾ യാത്രകളും താൽകാലികമായി നിർത്തിവെച്ചു. രാജ്യത്തെ എല്ലാ സ്കൂളുകളും സ്കൂൾ ബസുകളും അണുമുക്തമാക്കി. 620 സ്കൂൾ കെട്ടിടങ്ങളും ആറായിരത്തിലധികം സ്കൂൾ ബസുകൾ അണുമുക്തമാക്കി. 620 സർക്കാർ സ്കൂളുകളിൽ വിദൂര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും. 508 സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർക്ക് പരിശീലനം നൽകി. 1196 വിദൂര പഠന പരിശീലന ശിൽപശാലകൾ സംഘടിപ്പിച്ചു. 1,68,000 വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിെൻറ പ്രയോജനം ലഭിക്കും. 23,000 യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കും ഈ സൗകര്യം നടപ്പാക്കുന്നു.
കോവിഡിനെ തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി 4,590 ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും പരിശീലനം നൽകി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ 667 നഴ്സുമാർ യോഗ്യത നേടി. 700ത്തിലധികം സ്കൂളുകളിൽ കോവിഡ് വൈറസ് പകരില്ലെന്ന് ഉറപ്പാക്കുന്ന ഇൻസുലേഷൻ റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട്. യു.എ.ഇയിലെ 45 കോവിഡ് വൈറസ് കേസുകളിൽ ഏഴെണ്ണം പൂർണമായും ആരോഗ്യ സ്ഥിതി വീണ്ടെടുത്തു.
രണ്ട് കേസുകൾ തീവ്ര പരിചരണം തുടരുകയാണ്. ബാക്കി കേസുകളിലൊന്നും ആശങ്കക്കടിസ്ഥാനമില്ലെങ്കിലും പരിചരണം തുടരുകയാണ്. 700 പേരുടെ മെഡിക്കൽ ടീം ജാഗരൂകരായി കോവിഡ് വൈറസ് ബാധിതരുടെ ചികിത്സയിൽ 24 മണിക്കൂറും സജീവമാണ്. തെർമൽ ഡിറ്റക്ടർ വഴി പരിശോധിക്കുന്നതുകൂടാതെ പ്രതിരോധ പരിശോധനക്കും നിരീക്ഷണത്തിനുമായി നൂതന സംവിധാനമുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.