മരുന്നു വിൽപ്പനക്ക്​ മൂക്കുകയർ

ദുബൈ: മരുന്നുകളുടെ ക്രയവിക്രയത്തിനും വ്യാപാരത്തിനും ആരോഗ്യ വകുപ്പി​​െൻറ മൂക്കുകയർ. 
ആരോഗ്യവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളുടെ വിപണനത്തിന്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്​ ശനിയാഴ്​ചയാണ്​ മന്ത്രാലയം പുറപ്പെടുവിച്ചത്​. 
മരുന്ന്​ നിർമാതാക്കൾ, ​അവരുടെ പ്രതിനിധികൾ എന്നിവരും ചികിൽസകരും തമ്മിലെ ബന്ധം നിർവചിക്കുകയും അതി​​െൻറ ഗുണം ​രോഗികൾക്ക്​ ലഭ്യമാക്കുകയും ചെയ്യുകയാണ്​ പുതിയ നിർദേശം കൊണ്ട്​ ലക്ഷ്യമിടുന്നത്​. ധാർമികമായ വശങ്ങൾ പാലിച്ചുകൊണ്ടാണ്​ മരുന്ന്​ വിൽപനയെന്ന്​ നിയമം ഉറപ്പാക്കും. പ്രദേശിക വിതരണക്കാർ, ആശുപത്രികൾ, ക്ലിനിക്കുകൾ,മരുന്ന്​ നിർമാതാക്കൾ, ഡോക്​ടർമാർ, ഫാർമസിസ്​റ്റ്​ എന്നിവരൊക്കെ നിയമത്തി​​െൻറ പരിധിയിൽവരും. 
മരുന്നുകളുടെ വ്യാപനം ആവശ്യത്തിന്​ മാത്രമാക്കാനും അതുവഴി പൊതുജനാരോഗ്യം സംരക്ഷിക്കാനും സഹായികുന്ന നിർദേശങ്ങൾ രാജ്യത്തി​​െൻറ ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരത്തിൽ എത്തിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യവും നയവും സംബന്ധിച്ച വിഭാഗത്തിലെ അണ്ടർസെക്രട്ടറി ഡോ. അമീൻ ഹുസൈൻ അൽ അമിറി പറഞ്ഞു. 2016ൽ 9.61 ബില്ല്യൺ ദിർഹത്തി​േൻറതായിരുന്നു യു.എ.ഇയുടെ മരുന്ന്​ വിപണി. 2020 ൽ ഇത്​ 13.13 ബില്ല്യൺ ദിർഹവും 2021ൽ 21.74 ബില്ല്യൺ ദിർഹവും ആകുമെന്നാണ്​ പ്രതീക്ഷ. 
നിലവിൽ 18 മരുന്ന്​ നിർമാണ ശാലകൾ രാജ്യത്തുണ്ട്​. 2021ൽ ഇവയുടെ എണ്ണം 34 ആകും. 
Tags:    
News Summary - controlling for medicine sale-uae news-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.