പ്രവാസികൾക്ക്​ നിർദേശവുമായി കോൺസുലേറ്റ്​ - വേണ്ടതും വേണ്ടാത്തതും ​

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുടെ പട്ടിക ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ പുറത്തിറക്കി. ചെയ്യാൻ പാടുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളാണ്​ പ്രത്യേകം പറഞ്ഞിരിക്കുന്നത്​. പ്രവാസി ഭാരതീയ സഹായതാകേന്ദ്ര (പി.ബി.എസ്​.കെ) മാണ്​ 17 നിർദേശങ്ങൾ പുറത്തിറക്കിയത്​. സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെ സഹായിക്കുന്ന ഇന്ത്യൻ സർക്കാറി​െൻറ ക്ഷേമസംരംഭമാണ്​ പി.ബി.എസ്​.കെ. പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്​നങ്ങൾ പരിഗണിച്ചും യു.എ.ഇയിൽ കഴിയുന്നത്​ മികച്ച അനുഭവമാക്കാനും സഹായിക്കുന്നതാണ്​ നിർദേശങ്ങൾ.

​പ്രവാസികൾ ചെയ്യേണ്ടത്​

യു.എ.ഇയിലെ നിയമം അറിയുക, ​പ്രത്യേകിച്ചും തൊഴിൽനിയമം. ഇതിലൂടെ അവകാശങ്ങളും പരിധികളും മനസ്സിലാക്കാം.

പൊലീസ്​, ഫയർഫോഴ്​സ്​, ആംബുലൻസ്​, ആശുപത്രി, എംബസി, കോൺസുലേറ്റ്​, ഇന്ത്യൻ അസോസിയേഷനുകൾ എന്നിവയുടെ ഫോൺ നമ്പർ അറിഞ്ഞിരിക്കുക.

ശാരീരിക പീഡനം, ഗാർഹിക പീഡനം എന്നിവ െപാലീസിൽ ഉടൻ റിപ്പോർട്ട് ചെയ്യുക

ജോലിയുമായി ബന്ധപ്പെട്ട പരാതികൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ തൊഴിൽ പെർമിറ്റ്​ റദ്ദാകും​ മുമ്പ്​ അറിയിക്കുക.

മെഡിക്കൽ റെക്കോഡുകൾ, പാസ്‌പോർട്ട്-വിസ പകർപ്പ്, വർക്ക് കരാർ, ഫിനാൻഷ്യൽ റെക്കോഡ്, കമ്പനി വിവരങ്ങൾ, താമസ വിലാസം എന്നിവ സൂക്ഷിക്കുകയും വിശ്വസനീയരായ കുടുംബാംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്യുക.

പണം സ്വീകരിക്കാനും അയക്കാനും നിയമപരമായ സംവിധാനങ്ങൾ ഉപയോഗിക്കുക

ജോലിയുടെ തുടക്കം മുതൽ ഒരു പെൻഷൻ പദ്ധതിയിൽ ഭാഗമാകുക.

നിക്ഷേപിക്കു​​േമ്പാൾ ഉൽപന്നത്തി​െൻറയും ഏജൻറി​െൻറയും വിവരങ്ങൾ അറിയുക.

സിം കാർഡ്​, പാസ്​പോർട്ട്​, എമിറേറ്റ്​സ്​ ഐഡി, ഇ–മെയിൽ എന്നിവ വഴിയുള്ള തട്ടിപ്പുകളെ സൂക്ഷിക്കുകയും അറിയുകയും ചെയ്യുക.

യു.എ.ഇയിലും ഇന്ത്യയിലും കവറേജ്​ ലഭിക്കുന്ന, ഗുര​ുതര രോഗ ചികിത്സയടക്കം ഉൾപ്പെട്ട മെഡിക്കൽ, ലൈഫ്​ ഇൻഷുറൻസിൽ ചേരുക

തൊഴിലിനനുസരിച്ച ജീവിതശൈലി നിലനിർത്തുക. പതിവായി വ്യായാമം ചെയ്യുക.

നിയമപരമായ മുൻകരുതലുകൾ സ്വീകരിക്കുക

ചെയ്യാൻ പാടില്ലാത്തത്​ 

മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ മതപരമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്യരുത്​. പാരമ്പര്യങ്ങൾ, ആചാരങ്ങൾ, പൈത​ൃകങ്ങൾ എന്നിവയെ അതിലംഘിക്കരുത്​.

നിയന്ത്രണമുള്ള സ്​ഥലങ്ങളിൽ ഫോ​ട്ടോ എടുക്കരുത്​. വ്യക്​തികളുടെ​ ഫോ​ട്ടോ അനുവാദമില്ലാതെ എടുക്കുകയോ പോസ്​റ്റ്​ ചെയ്യുകയോ അരുത്​.

ഒ.ടി​.പി, പാസ്​വേഡ്​, എ.ടി.എം പിൻ എന്നിവ ആരുമായും പങ്കുവെക്കരുത്​

പൊതുയിടത്തിൽ മദ്യപിക്കരുത്​. ലൈസൻസുള്ള പ്രത്യേകം നിജപ്പെടുത്തിയ സ്​ഥലങ്ങളിൽ മാത്രമാണ്​ ഇതിനനുമതി​.

സ്​പോൺസറുടെ അടുത്തുനിന്ന്​ ഓടിപ്പോകരുത്​. മന്ത്രാലയത്തി​​െൻറ 80060 എന്ന നമ്പറിലോ ഇന്ത്യ എംബസി, കോൺസുലേറ്റ്​ എന്നിവിടങ്ങളിലോ അറിയിക്കുക.

Tags:    
News Summary - Consulate with instructions for expatriates - do's and don'ts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.