റാസല്‍ഖൈമ: ഫുജൈറയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആല്ബര്ട്ടിെൻറ റാസല്‍ഖൈമയിലെ വസതി ഇന്ത്യന്‍ കോൺസുൽ ജനറൽ വിപുലും എജുക്കേഷന്‍ കോണ്‍സല്‍ പങ്കജ് ബോദ്കെയും സന്ദര്‍ശിച്ചു. ആല്ബര്ട്ടിെൻറ രക്ഷിതാക്കളെയും ബന്ധുക്കളെയും സമാശ്വസിപ്പിച്ച അധികൃതര്‍ അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു.
ഒമാന്‍ എംബസിയുമായി ബന്ധപ്പെട്ട് ഒമാന് കീഴിെല സ്ഥലങ്ങളില്‍ ആല്‍ബര്‍ട്ടിന് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കാനുള്ള നടപടിയെടുക്കുമെന്ന് വിപുല്‍ പറഞ്ഞു. ആല്ബര്ട്ടിെൻറ പിതാവ് ജോയിയുടെ സഹപ്രവര്‍ത്തകരായ ജുല്‍ഫാര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ജീവനക്കാരും ഉദ്യോഗസ്ഥരും ഇന്ത്യന്‍ സ്ഥാനപതിയെ സ്വീകരിച്ചു. റാസല്‍ഖൈമയിലെ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും അനുഗമിച്ചു.
അതേസമയം, ദുരന്തം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും ആല്‍ബര്‍ട്ടിനെ കണ്ടത്തൊന്‍ കഴിയാത്തതില്‍ ഏവരും നിരാശയിലാണ്. അപകടം നടന്ന യു.എ.ഇയുടെ സ്ഥലങ്ങളിലെല്ലാം പല ഘട്ടങ്ങളിലായി തെരച്ചില്‍ നടത്തിക്കഴിഞ്ഞു. സമീപത്തെ ഒമാന് കീഴിലെ പ്രദേശത്ത് ഡാമുള്‍പ്പെടുന്ന സ്ഥലങ്ങളിലാണ് ഇനി തെരച്ചില്‍ നടത്താനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.