‘വിഷന്‍-22 മീറ്റി’ല്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ സംസാരിക്കുന്നു
അബൂദബി: കെ.എം.സി.സി കോട്ടക്കല്‍ മണ്ഡലം 'വിഷന്‍-22 മീറ്റ്' സംഘടിപ്പിച്ചു. അബൂദബി സംസ്ഥാന കെ.എം.സി.സി സെക്രട്ടറി അഷ്റഫ് പൊന്നാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മൊയ്തുട്ടി വേളേരി അധ്യക്ഷത വഹിച്ചു. അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ വിവിധ മുനിസിപ്പല്‍ പഞ്ചായത്തുകളില്‍ നടപ്പാക്കിയ വികസനരേഖ പഞ്ചായത്ത് കമ്മിറ്റികളിലേക്ക് കൈമാറി.
മുന്‍ ജില്ല പഞ്ചായത്ത് അംഗവും തിരൂരങ്ങാടി മണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റുമായ ഹനീഫ പുതുപ്പറമ്പ്, ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍ സെക്രട്ടറി സലാം ഒഴൂര്‍, കെ.എം.സി.സി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അസീസ് കാളിയാടന്‍, അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് ഹിദായത്തുല്ല പറപ്പൂര്, ജില്ല കെ.എം.സി.സി ട്രഷറര്‍ ഹംസ ഹാജി പാറയില്‍, ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് പി.ടി. റഫീഖ്, ദുബൈ കോട്ടക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ലത്തീഫ് തെക്കഞ്ചേരി, സൈദ് മാറാക്കര, മുന്‍ ജില്ല സെക്രട്ടറി ബഷീര്‍ പുതുപ്പറമ്പ്, ഹസൈനാര്‍ ഹാജി മാറാക്കര, സൈനുദ്ദീന്‍ കൊടുമുടി, സൈദ് മുഹമ്മദ് വട്ടപ്പാറ, ഷാഹിദ് ബിന്‍ മുഹമ്മദ്, അഷ്റഫ് കെ.കെ. ഇരിമ്പിളിയം, ജാഫർ പറമ്പാടന്‍, റാഷി അമ്പലവട്ടം, റാഷിദ് തൊഴലില്‍, എടയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മൊയ്തു എടയൂര്‍, ഫിറോസ് ബാബു, യാഹു പേരശ്ശനൂര്‍, സലാം കരിമ്പില്‍, ടി.പി. ഷാനവാസ്, അബൂദബി കോട്ടക്കല്‍ മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഷ്റഫലി പുതുക്കുടി, ട്രഷറര്‍ മുനീര്‍ മാമ്പറ്റ, മജീദ് ഹുദവി പൊന്മള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.