ദുബൈ: പുതിയ നിയമം അനുസരിച്ച് യു.എ.ഇയിൽ ജോലി ലഭിക്കണമെങ്കിൽ നല്ല സ്വഭാവത്തിന് ഉടമയാണെന്ന സർട്ടിഫിക്കറ്റ് വേണം. ഇത് കിട്ടാനുള്ള ആദ്യ പടിയായി ഒാൺലൈനിൽ ലഭിക്കുന്ന അപേക്ഷ ഡൗൺലോഡ് ചെയ്ത് പൂരിപ്പിക്കണം. തുടർന്ന് യു.എ.ഇയിലെ േലാക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) നേടണം. ഇൗ സർട്ടിഫിക്കറ്റിന് മൂന്ന് മാസമായിരിക്കും കാലാവധി. എന്ത് ആവശ്യത്തിനാണ് ഇന്ത്യൻ പി.സി.സിക്ക് അപേക്ഷിക്കുന്നതെന്ന് വിവരിക്കുന്ന അപേക്ഷ അനുബന്ധരേഖകൾക്കും ദുബൈ കോൺസൽ ജനറൽ ഒാഫീസിൽ നിന്നോ എംബസിയിൽ നിന്നോ ലഭിക്കുന്ന അനുമതി പത്രത്തോടൊപ്പം സമർപ്പിക്കണം.
വിസാ കാലാവധി അവസാനിച്ച് ഒരു മാസത്തിനുള്ളിലാണ് അപേക്ഷിക്കുന്നതെങ്കിൽ സ്പോൺസർ ചെയ്യുന്ന കമ്പനിയിൽ നിന്ന് ലഭിക്കുന്ന സാക്ഷ്യപ്പെടുത്തിയ കത്തും ട്രേഡ് ലൈസൻസിെൻറ പകർപ്പും ഒപ്പം വേണം. കത്ത് ഇംഗ്ലീഷിൽ ആയിരിക്കണം. വിസാ കാലാവധിയും ഒരുമാസത്തെ അധിക കാലയളവും കഴിഞ്ഞിട്ടുണ്ടെങ്കിൽ കോൺസുലേറ്റ് ജനറലിെൻറ മുൻകൂർ അനുമതി വേണം. പുതിയ തൊഴിലാളികൾക്കാണ് എങ്കിൽ അപേക്ഷക്കൊപ്പം കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നയിടത്തെ ചേമ്പർ ഒാഫ് കൊമേഴ്സ് സാക്ഷ്യപ്പെടുത്തിയ നിയമന ഉത്തരവും വിസയുടെ യഥാർത്ഥ പകർപ്പും ഫോേട്ടാ, കമ്പനിയുടെ ട്രേഡ് ലൈസൻസ്, സാക്ഷ്യപത്രം എന്നിവയും വേണം. അപേക്ഷൻ നേരിെട്ടത്തി വേണം അപേക്ഷ നൽകാൻ. ബിഎൽഎസ് ഇൻറർനാഷ്ണൽ സർവീസ് ലിമിറ്റഡ് വഴിയാണ് അപേക്ഷ നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.