ദുബൈ: കോവിഡ് മഹാമാരി പ്രിയപ്പെട്ടവരുടെ ജീവൻ കവർന്നെടുത്ത നടുക്കത്തിൽ കഴിയുന്നവർക്കും ദുരിതത്തിൽ കഴിയുന്നവർക്കും ആശ്വാസത്തിെൻറ കരസ്പർശവുമായി ദുബൈ വളൻറിയർമാർ. പ്രാദേശിക, ഫെഡറൽ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച്, നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മരണാനന്തരമുള്ള എല്ലാ പ്രോട്ടോകോളുകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അവ സഹായിക്കുന്നു.ദുബൈയിലെ കോവിഡ്-19 കമാൻഡ് ആൻഡ് കൺട്രോൾ സെൻററിെൻറ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ദുരന്തം തുടങ്ങിയ സമയത്തുതന്നെ ടീം രൂപവത്കരിച്ചതെന്ന് ദുൈബ മീഡിയ ഓഫിസ് അറിയിച്ചു.
ദുബൈ പൊലീസ്, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ), ദുബൈ കോടതികൾ, ആർ.ടി.എ, ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ, ദുൈബ മുനിസിപ്പാലിറ്റി, ദുൈബ പബ്ലിക് പ്രോസിക്യൂഷൻ എന്നീ വകുപ്പുകളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരാണ് ദുരിതത്തിൽ കഴിയുന്നവരെ തേടിയെത്തുന്നത്.ദുബൈയിലെ എക്സിക്യൂട്ടിവ് കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിെൻറ മോഡൽ സെൻറർ ഉപദേഷ്ടാവ് അഹമ്മദ് ഹുറൈമലിെൻറ നേതൃത്വത്തിലാണ് സാന്ത്വനസ്പർശവുമായി വളൻറിയർമാർ കുടുംബങ്ങളിലെത്തുന്നത്.
മരിച്ച വ്യക്തിയുടെ കുടുംബങ്ങളുമായി സമ്പർക്കം സ്ഥാപിക്കുകയും അവരുടെ പൂർണ പിന്തുണ ഉറപ്പു നൽകുന്ന വിധത്തിലുമാണ് വളൻറിയർ ടീമിെൻറ പ്രവർത്തനം.മൃതദേഹം മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിന് വിവിധ സംസ്കാരങ്ങളുടെയും വിശ്വാസങ്ങളുടെയും കുടുംബങ്ങൾക്ക് സന്നദ്ധസംഘം ധാർമികവും സാമ്പത്തികവുമായ സഹായവും നൽകുന്നുണ്ട്.
നിസ്വാർഥ സേവനം തുടരുന്ന സംഘത്തിന് നന്ദി സന്ദേശങ്ങളടക്കം വിവിധ ആളുകളിൽനിന്നും സംഘടനകളിൽനിന്നും ടീമിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.കോവിഡ് ഇരകളുടെ കുടുംബങ്ങളെ സഹായിക്കാനായി ടീം നിരവധി ശുപാർശകളും മുന്നോട്ടുവെക്കുന്നുണ്ട്.
ദുൈബയിലെ റെഡ് ക്രസൻറ് അതോറിറ്റിയുമായും മറ്റ് ചാരിറ്റബിൾ സൊസൈറ്റികളുമായും സഹകരിച്ച്, പ്രസ്ഥാന നിയന്ത്രണങ്ങൾ രൂക്ഷമാക്കിയ കാലയളവിൽ ടീം ദുൈബയിൽ ഭക്ഷ്യവിതരണ ഡ്രൈവുകൾ ആരംഭിച്ചു.
സന്നദ്ധസംഘത്തിലെ എെൻറ പങ്കാളിത്തം എെൻറ ദേശീയ കടമയുടെ ഭാഗമായാണ് ഞാൻ കരുതുന്നത്. ആവശ്യമുള്ളവരെ സഹായിക്കേണ്ടതിെൻറ പ്രാധാന്യം ഞങ്ങളുടെ നേതൃത്വം ഞങ്ങളെ പഠിപ്പിച്ചു. അവരുടെ വിശ്വാസം കണക്കിലെടുക്കാതെ മരണപ്പെട്ടയാളുടെയും അവരുടെ കുടുംബങ്ങളുടെയും സംരക്ഷണം, അന്തസ്സ്, ബഹുമാനം എന്നിവ ഉറപ്പുവരുത്തുക, അംഗീകൃത പ്രോട്ടോകോളുകൾ അനുസരിച്ച് സംസ്കാര നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുക എന്നിവയാണ് ടീമിെൻറ ദൗത്യം - സംഘത്തിന് നേതൃത്വം നൽകുന്ന ഹുറൈമൽ പറഞ്ഞു.പ്രതിജ്ഞാബദ്ധരായ സന്നദ്ധപ്രവർത്തകരാണ് ടീം അംഗങ്ങൾ. അവർ യു.എ.ഇയുടെ മാനുഷിക മൂല്യങ്ങൾ പ്രകടിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.