ദുബൈ: കെ.എം.സി.സി വിമൻസ് വിങ്ങിെൻറ നേതൃത്വത്തിൽ സാറാ സാറ ക്രിയേഷൻസ്, വേൾഡ് മലയാളി ക്രാഫ്റ്റ് ഗ്രൂപ്പിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച ത്രിദിന ഓൺലൈൻ ക്രാഫ്റ്റ് പരിശീലന ക്ലാസ് സമാപിച്ചു. യു.എ.ഇ ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമായി നിരവധി പേരാണ് ശിൽപശാലയിൽ പങ്കാളികളായത്.
സ്ത്രീകൾക്കും കുട്ടികൾക്കുമായി വെവ്വേെറ സംഘടിപ്പിച്ച ശിൽപശാലക്ക് റഷീദ ഷെരീഫ നേതൃത്വം നൽകി. വിദേശരാജ്യങ്ങളിലുൾപ്പെടെ ആയിരത്തോളം ക്രാഫ്റ്റ് പരിശീലന ക്ലാസ് നടത്തി ശ്രദ്ധേയയായ റഷീദ, കുട്ടികൾക്കായി ബാൾ ഡെക്കറേഷൻ, ഫ്ലവർ മേക്കിങ് എന്നിവയിലും സ്ത്രീകൾക്ക് ഹാൻഡ് എംബ്രോയ്ഡറി, ഫ്ലവർ മേക്കിങ് തുടങ്ങിയ ഇനങ്ങളിലും പരിശീലനം നൽകി. സ്ത്രീകളിലും കുട്ടികളിലും പ്രവാസ ജീവിതത്തിൽ ലഭിക്കുന്ന ഒഴിവ് സമയങ്ങൾ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവരാനുമാണ് സൗജന്യ പരിശീലന ക്യാമ്പുകൊണ്ട് ഉദ്ദേശിച്ചതെന്ന് ആക്ടിങ് പ്രസിഡൻറ് ആയിഷ മുഹമ്മദ് സൂചിപ്പിച്ചു. തുടർച്ചയായ മൂന്ന് ദിവസങ്ങളിലായി നടന്ന ശിൽപശാലയുടെ സമാപന ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് ആയിഷ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ട്രഷറർ നജ്മ സാജിദ് സംസാരിച്ചു. ആക്ടിങ് സെക്രട്ടറി അഡ്വ. നാസിയ ഷബീർ സ്വാഗതവും കോഒാഡിനേറ്റർ സറീന ഇസ്മായിൽ നന്ദിയും പറഞ്ഞു. ക്രാഫ്റ്റ് ട്രെയിനിങ് പ്രോഗ്രാം കമ്മിറ്റി കോഒാഡിനേറ്റർമാരായ യാസ്മിൻ അഹമ്മദ്, ലൈല കബീർ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.