അബൂദബി: കോമൺവെൽത്ത് രാഷ്ട്രതലവന്മാരുടെ ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന ബിസിനസ് ഫോറത്തിൽ സംബന്ധിക്കാൻ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസുഫലിക്ക് ക്ഷണം. ഏപ്രിൽ 16 മുതൽ മൂന്ന് ദിവസങ്ങളിലായി ലണ്ടനിലാണ് ഉച്ചകോടി കോമൺവെൽത്ത് നടക്കുന്നത്. 53 രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രതലവന്മാർ, മന്ത്രിമാർ, ബിസിനസ് മേധാവികൾ തുടങ്ങിയവർ സംബന്ധിക്കുന്ന ഉച്ചകോടിയിൽ കോമൺവെൽത്ത് രാജ്യങ്ങളിലെ വാണിജ്യ-^വ്യവസായ-^നിക്ഷേപവുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകളും ബി-ടു-ബി യോഗങ്ങളും നടക്കും. എലിസബത്ത് രാഞ്ജി ആധിഥേയത്വം വഹിക്കുന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡു, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരടക്കം 50ഒാളം രാഷ്ട്രതലവന്മാർ പങ്കെടുക്കുന്നുണ്ട്. നരേന്ദ്ര മോദി, തെരേസ മെയ് എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന ഇന്ത്യ-^യു.കെ സി.ഇ.ഒ ഫോറത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) പ്രതിനിധി സംഘാംഗമായും യൂസുഫലി പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.