ഷാർജ: ഇൻഡോ-അറബ് വാണിജ്യ-സാംസ്കാരിക ബന്ധങ്ങൾക്ക് പുത്തനാകാശങ്ങൾ തുറന്നിട്ട് ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് സുൽത്താൻ അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന കമോൺ കേരളയുടെ രണ്ടാം എഡിഷനിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പെങ്കടുക്കും.
ഫെബ്രുവരി 14,15,16 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ അരങ്ങേറുന്ന ഗൾഫ്മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ-സാംസ്കാരിക സൗഹൃദ സംഗമത്തിെൻറ ഉദ്ഘാടനച്ചടങ്ങിലും പ്രധാന ഭാഗമായ ബിസിനസ് കോൺക്ലേവിലും മുഖ്യമന്ത്രി സംബന്ധിക്കും. നവസംരംഭകർക്ക് മാർഗനിർദേശം നൽകുന്ന ബിടുബി സെഷനുകളും സെമിനാറുകളും ഉൾക്കൊള്ളുന്ന കോൺക്ലേവ് പ്രളയകാല കേരളത്തിെൻറ അതിജീവന പാഠങ്ങൾ ലോകത്തിനു മുന്നിൽ പങ്കുവെക്കാനും കേരള പുനർനിർമാണത്തിന് കരുത്തുപകരുവാനുമുള്ള വേദിയാകും.
സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കോഴിക്കോട് െഎ.െഎ.എം ഡയറക്ടർ പ്രഫ. ദേബാശിഷ് ചാറ്റർജി, ലുലു ഗ്രൂപ് ഇൻറർനാഷനൽ ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലി തുടങ്ങിയവരും സംബന്ധിക്കും.
രജിസ്ട്രേഷൻ ലിങ്ക്: http://www.comeonkeralauae.com/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.