ഷാർജ : 42-ാം മത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി കൾചറൽ ഫോറം പുസ്തകശാലയിൽ 12 ദിവസം നീളുന്ന ഗാന്ധി സ്മൃതി പ്രഭാഷണ പരമ്പര സംഘടിപ്പിക്കും.
അശാന്തി നിറഞ്ഞ വർത്തമാനകാലഘട്ടത്തിന് കരണീയമായ പ്രണവ മന്ത്രമാണ് ഗാന്ധിയൻ ദർശനങ്ങളെന്ന് ഇൻകാസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ടി.എ. രവീന്ദ്രൻ പ്രഭാഷണ പരമ്പര ഉദ്ഘാടനംചെയ്ത പറഞ്ഞു. പി.ആർ. പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻകാസ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. എം. ജാബിർ ആശംസ നേർന്നു. പ്രഭാകരൻ പന്ത്രോളി സ്വാഗതവും ഷാഗിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.