തലസ്​ഥാനത്തും ഹരിത നഗരിയിലും ‘കമോൺ കേരള’ ബ്രോഷർ പ്രകാശനം

അൽ​െഎൻ: ‘ഗൾഫ്​ മാധ്യമം’  സംഘടിപ്പിക്കുന്ന പ്രഥമ ഇൻഡോ^അറബ്​ വ്യാപാര- സാംസ്​കാരിക നിക്ഷേപ സൗഹൃദമേള ‘കമോൺ കേരള’യുടെ അൽ ​െഎൻ മേഖലാ ബ്രോഷർ പ്രകാശനം അൽ​െഎൻ ഇന്ത്യൻ സോഷ്യൽ സ​​െൻറർ പ്രസിഡൻറ്​ ഡോ. ശശി സ്​റ്റീഫൻ നിർവഹിച്ചു. ഇൻകാസ്​ യു.എ.ഇ വൈസ്​ പ്രസിഡൻറ്​ ഷാജി ഖാൻ ഏറ്റുവാങ്ങി. ​െഎ.എസ്​.സി സാഹിത്യ വിഭാഗം സെക്രട്ടറി സന്തോഷ്​, ബ്ലൂ സ്​റ്റാർ വൈസ്​ പ്രസിഡൻറ്​ ശശിധരൻ, ഒയാസീസ്​ സ്​കൂൾ ​പ്രിൻസിപ്പൽ മനാഫ്​ സി.കെ. തുടങ്ങിയവർ സംബന്ധിച്ചു. 

അബൂദബിയിൽ ഇന്ത്യൻ ഇസ്​ലാമിക്​ സ​​െൻറർ പ്രസിഡൻറ്​ പി. ബാവഹാജി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​​െൻറർ (​െഎ.എസ്​.സി) ജനറൽ സെക്രട്ടറി എം.എ. സലാമിന്​ നൽകി പ്രകാശനം ചെയ്​തു. ​െഎ.എസ്​.സിയിൽ നടന്ന പരിപാടിയിൽ ഇസ്​ലാമിക്​ കൾച്ചറൽ സ​​െൻറർ അബൂദബി മേഖല പ്രസിഡൻറ്​ ഹാമിദലി സ്വാഗതവും ഗൾഫ്​ മാധ്യമം റെസിഡൻറ്​ എഡിറ്റർ പി.​െഎ. നൗഷാദ്​ നന്ദിയും പറഞ്ഞു. ​അബ്​ദുല്ല സവാദ്​ ‘ബിസിനസ്​ ടു ബിസിനസ്​’ ക്ലാസ്​ നയിച്ചു.െഎ.എസ്​.സി വൈസ്​ പ്രസിഡൻറ്​ ജയചന്ദ്രൻ നായർ, വി.ടി.വി. ദാമോദരൻ തുടങ്ങിയവർ സംബന്ധിച്ചു. കമോൺ കേരളയെ കുറിച്ച ഹ്രസ്വ വിഡിയോ പ്രദർശിപ്പിച്ചു.

Tags:    
News Summary - comeonkerala-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.