കമോൺ കേരള ഇന്ത്യ–യു.എ.ഇ ​ബന്ധത്തിന്​ കൂടുതൽ കരുത്താവും–സുൽത്താൻ അൽ ഖർജി

ഉമ്മുൽ ഖുവൈൻ:  ഷാർജ ഭരണാധികാരി ശൈഖ്​ സുൽത്താ​​​െൻറ ആശിർവാദത്തോടെ സംഘടിപ്പിക്കുന്ന കമോൺ കേരള ഏറെ പ്രതീക്ഷ പകരുന്ന പദ്ധതിയാണെന്ന്​ യു.എ.ഇ ആരോഗ്യ മ​​ന്ത്രിയുടെ ഉപദേഷ്​ടാവ്​ സുൽത്താൻ റാഷിദ്​ അൽ ഖർജി അഭിപ്രായപ്പെട്ടു. ഇന്ത്യൻ സമൂഹവും യു.എ.ഇയും തമ്മിൽ മികച്ച ബന്ധമാണ്​ നിലവിലുള്ളത്​. അത്​ കൂടുതൽ ശക്​തമാവുന്നത്​ ഇരു രാജ്യങ്ങളുടെയും അജണ്ടയാണ്​. ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ  പ്രവേശന ടിക്കറ്റ്​​ ഏറ്റുവാങ്ങി​ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പ്രസിഡൻറ്​ നിക്​സൺ ബേബി ടിക്കറ്റ്​ കൈമാറി. മുൻപ്രസിഡൻറും സ്​ഥാപകാംഗവുമായ സി.എം. ബഷീർ, ജനറൽ സെക്രട്ടറി വഹാബ്​ പൊയക്കര, ജോ.ജന. സെക്രട്ടറി സജ്ജാദ്​ സഹീർ നാട്ടിക, മാധ്യമം പ്രതിനിധി നവാസ്​ വടകര  തുടങ്ങിയവർ സംബന്ധിച്ചു. 
 

Tags:    
News Summary - comeonkerala-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.