ദുബൈ: ഗൾഫ്മേഖല ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര പ്രൗഢവും വർണാഭവുമായ ഇന്ത്യൻ വാണിജ്യ^സാംസ്കാരിക ഒത്തുചേരലായി മാറാനൊരുങ്ങുന്ന ‘കമോൺ കേരള’ക്ക് ഭാവുകങ്ങളും പിന്തുണയുമറിയിച്ച് യു.എ.ഇയിലെ പ്രബല പ്രവാസി ഇന്ത്യൻ കൂട്ടായ്മകൾ. യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ജനുവരി 25, 26,27 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന മഹാമേളക്ക് മുന്നോടിയായി നടന്ന കൂടിയിരിപ്പിൽ പ്രമുഖ പ്രവാസി കൂട്ടായ്മകളുടെ ഭാരവാഹികളും പ്രതിനിധികളും ഒത്തുചേർന്നു. രാഷ്ട്ര വികസനത്തിന് യു.എ.ഇ മുന്നോട്ടുവെച്ച നവീന മാതൃകകളിൽ നിന്ന് ഉൗർജമുൾക്കൊണ്ടും യു.എ.ഇ ഭരണാധികാരികൾ തുറന്നുവെച്ച സാധ്യതകൾ ഉപയോഗപ്പെടുത്തിയും കേരളത്തെ മുൻനിരയിലെത്തിക്കാൻ ഏറ്റവും മികച്ച അവസരമായി കമോൺ കേരള മാറുമെന്ന് സംഘടനകളുടെ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കമോൺ കേരളയിലെ പങ്കാളിത്തം കേരളത്തിെൻറ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് നിർണായകമാകയാൽ അന്നേ ദിവസം നിശ്ചയിച്ച സംഘടനാ പരിപാടികൾ മാറ്റി വെക്കുന്നതായും വിവിധ കൂട്ടായ്മകളുടെ ഭാരവാഹികൾ അറിയിച്ചു. അബൂദബി െഎ.എസ്.സി ഹോണററി സെക്രട്ടറി എം. അബ്ദുൽ സലാം, മീഡിയാ വൺ ഡയറക്ടർ അബൂബക്കർ, ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ. അൻവർ നഹ, പുന്നക്കൻ മുഹമ്മദലി, എഴുത്തുകാരനും സാംസ്കാരിക നിരീക്ഷകനുമായ ഇ.കെ. ദിനേശൻ, കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് കെ.സി. അബൂബക്കർ, ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ സ്ഥാപക പ്രസിഡൻറ് സി.എം. ബഷീർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രതിനിധി സന്തോഷ് നായർ, അഗ്മ സോഷ്യൽ ക്ലബ് പ്രസിഡൻറ് ബഷീർ കെ.എ, അഡ്വ. മജീദ് മടക്കിമല, സേവനം സെൻറർ പ്രസിഡൻറ് അനിൽ, ഷാർജ കെ.എം.സി.സി പ്രസിഡൻറ് ബഷീർ ഇരിക്കൂർ, ആത്മ സോഷ്യൽ ക്ലബ് ഭാരവാഹി ബഷീർ, ടി.കെ.എം പൂർവ വിദ്യാർഥി കൂട്ടായ്മയുടെ ഉണ്ണികൃഷ്ണൻ, അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻറർ മുൻ ജനറൽ സെക്രട്ടറി ഷാജി ഖാൻ, ബ്ലൂസ്റ്റാർ അൽ െഎൻ പ്രസിഡൻറ് ഉണ്ണി പൊന്നേത്ത്, അബ്ദു റഹീം, മലയാളി മംസ് മിഡിൽ ഇൗസ്റ്റ് സ്ഥാപക ദിയാ ഹസ്സൻ, അംജത് തുടങ്ങിയ പ്രമുഖർ നിർദേശങ്ങൾ അറിയിക്കുകയും ഭാവുകങ്ങൾ നേരുകയും ചെയ്തു.
മീഡിയാ വൺ ടി.വി മിഡിൽ ഇൗസ്റ്റ് വാർത്താ വിഭാഗം മേധാവി എം.സി.എ നാസർ ചർച്ച ക്രോഡീകരിച്ചു. ഗൾഫ് മാധ്യമം റസിഡൻറ് എഡിറ്റർ പി.െഎ. നൗഷാദ് അധ്യക്ഷത വഹിച്ചു. അറബ് രാജ്യങ്ങളുമായി പതിറ്റാണ്ടുകളായി തുടർന്നു പോരുന്ന വാണിജ്യ സാംസ്കാരിക ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും വിധമാണ് കമോൺ കേരള ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഗൾഫ് മാധ്യമം ജനറൽ മാനേജർ കെ. മുഹമ്മദ് റഫീഖ് അറിയിച്ചു. സീനിയർ മാർക്കറ്റിങ് മാനേജർ ഹാരിസ് വള്ളിൽ സ്വാഗതവും ദുബൈ ബ്യൂറോ ചീഫ് സവാദ് റഹ്മാൻ നന്ദിയും പറഞ്ഞു.
comeonkeralauae.com എന്ന വെബ്സൈറ്റില്‍ കമോണ്കേരളയില് നിങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.