ഹോപ്പി കണ്ടു, ‘പേരമ്മ’യെ

ഷാർജ: മലയാളനാടി​​​െൻറ ഉത്സവമായി മാറിയ കമോൺ കേരള അത്യപൂർവമായ ഒരു സമാഗമത്തിനും സാക്ഷ്യം വഹിച്ചു. ഹോപ്പിയുടെയും പേരമ്മയുടെയും സംഗമം. കമോൺ കേരളയുടെ ഒൗദ്യോഗിക മ​ുദ്രക്ക്​ പേരു നൽകിയ കോട്ടയം പാലാ സ്വദേശിനി ധന്യ മനീഷ്​ ഭർത്താവിനും മകനുമൊപ്പമാണ്​ കുവൈത്തിൽനിന്ന്​ ഹോപ്പിയെ കാണാനെത്തിയത്​. 
ഇൻഡോ അറബ്​ സൗഹൃദത്തിന്​ പുത്തൻ ചരിതമെഴുതുന്ന കമോൺ കേരളയുടെ മുദ്രക്ക്​ പേരു നൽകാൻ വായനക്കാർക്ക്​ ഗൾഫ്​ മാധ്യമം അവസരം നൽകിയിരുന്നു. ലോകത്തി​​​െൻറ പല ഭാഗങ്ങളിൽനിന്ന്​ മലയാളികളും യു.എ.ഇ പൗരൻമാരുമുൾപ്പെടെ പ​​െങ്കടുത്ത മത്സരത്തിൽനിന്നാണ്​ ധന്യ നിർദേശിച്ച പേര്​ തെരഞ്ഞെടുത്തത്​. കമോൺ കേരള ലക്ഷ്യമിടുന്ന സ്​നേഹവും പ്രത്യാശയും പ്രതീകവത്​കരിക്കുന്ന പേർ എന്ന നിലയിലാണ്​ ‘ഹോപ്പി’ സ്വീകാര്യമായത്​. കേരളത്തി​​​െൻറ പഴമയും പാരമ്പര്യവും പുതിയ തലമുറക്ക്​ പരിചയപ്പെടുത്താൻ ഏറെ സഹായകമാവും മേളയെന്ന്​ ധന്യ പറഞ്ഞു.
 

Tags:    
News Summary - comeonkerala-hoppey-gulf madhyamam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.