ഷാർജ: വികസനത്തിനും വ്യവസായങ്ങൾക്കും അനുകൂലമല്ല കേരളമെന്ന പ്രചാരണം തെറ്റാണെന്നും ഏറ്റവും മികച്ച സാധ്യതകളും സൗകര്യങ്ങളുമുള്ള നാടാണ് കേരളമെന്നും മിനാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷാഫി പറഞ്ഞു. 1996 മുതൽ വ്യവസായ രംഗത്തുള്ള തനിക്ക് ഇന്നേ വരെ ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടില്ല. ജനങ്ങളോടും ഭരണകൂടത്തോടും നന്നായി അനുവർത്തിക്കുകയാണെങ്കിൽ നല്ല വ്യവസായങ്ങളും സാധ്യമാകും.
ചില വ്യവസായങ്ങൾ പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് കേരളം വ്യവസായങ്ങൾക്ക് കൊള്ളാത്ത നാടാണെന്ന വാദം ഉയർത്തുന്നത്. എന്നാൽ, അവയുടെ പരാജയ കാരണം നടത്തിപ്പിലെ കെടുകാര്യസ്ഥതയാണെന്ന് പരിശോധിച്ചാൽ വ്യക്തമാവും. മലബാറിലെ ആദ്യ സ്വകാര്യ വൈദ്യുതി പദ്ധതി മിനാർ ഗ്രൂപ്പിെൻറതാണ്. നിലവിൽ എട്ട് മെഗാവാട്ട് യൂനിറ്റാണ് കോടഞ്ചേരിയിലെ പതങ്കയത്ത് ഉൽപാദിപ്പിക്കുന്നത്. കോഴിക്കോടിെൻറ വിവിധ ഭാഗങ്ങളിലായി 11 പദ്ധതികൾക്കാണ് മിനാർ ഗ്രൂപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്. റെക്കോർഡ് വേഗത്തിൽ ആദ്യ പദ്ധതി പൂർത്തിയാക്കിയത് കേരളത്തിലെ വ്യവസായ നടത്തിപ്പിെൻറ അനുകൂല അവസ്ഥയാണ് സൂചിപ്പിക്കുന്നത്. പ്രവാസികൾക്കും വ്യവസായം ആരംഭിക്കാനും നിക്ഷേപം നടത്താനും ചേരുന്ന സ്ഥലമാണ് കേരളമെന്നും അദ്ദേഹം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.