കേരളം സംഭാവന ചെയ്​തത്​ ഏറ്റവും മികച്ച ഡോക്​ടർമാരെ  – കെ.ഇ. മൊയ്​തു 

ഷാർജ: ലോകത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽ​ ജോലി ചെയ്യുന്ന മലയാളി നഴ്​സുമാർ പുലർത്തുന്ന മാനുഷികത ​ആഗോള തലത്തിൽ കേരളത്തി​​​​െൻറ യശസ്സ്​ വർധിപ്പിക്കുന്നുണ്ടെന്ന്​ മെയ്​ത്ര ഹോസ്​പിറ്റൽ ഡയറക്​ടർ കെ.ഇ. മൊയ്​തു പറഞ്ഞു. ഏറ്റവും മികച്ച ഡോക്​ടർമാരെയും നഴ്​സുമാരെയുമാണ്​ കേരളം ലോകത്തിന്​ സമ്മാനിച്ചത്​. അതിനൊപ്പം ഏറ്റവും മികച്ച പരിരക്ഷാ സൗകര്യവും സാ​േങ്കതിക മികവും സാധ്യമാക്കൽ ലക്ഷ്യമിട്ടാണ്​ മെയ്​ത്ര ഹോസ്​പിറ്റലിന്​ തുടക്കം കുറിച്ചതെന്നും കമോൺ കേരള ബിസിനസ്​ കോൺക്ലേവിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

ലോകത്തുതന്നെ ലഭിക്കാവുന്നതിൽ ഏറ്റവും അത്യാധുനികമായ ഉപകരണങ്ങളാണ്​ മെയ്​ത്രയിൽ ഉപയോഗിക്കുന്നത്​. കേരളത്തിലെ ജനങ്ങളിൽ 73 ശതമാനവും സ്വകാര്യ ആശുപത്രികളെയാണ്​ ആശ്രയിക്കുന്നത്​. ആരോഗ്യരംഗത്തെ ബോധവത്​കരണമാണ്​ യഥാസമയം ചികിത്സ തേടാൻ ആളുകളെ പ്രേരിപ്പിക്കുന്നത്​.  ജീവനക്കാരെ ശരിയാംവിധം വിന്യസിക്കുകയും നിലനിർത്തുകയും ചെയ്യുന്നതാണ്​ സ്വകാര്യ ആശുപത്രികൾ നേരിടുന്ന ഏറ്റവും വലിയ സമസ്യ. ജീവനക്കാർക്ക്​ ഏറ്റവും മികച്ച പരിഗണന നൽകാൻ മെയ്​ത്ര ​നിഷ്​കർഷത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - comeonkerala-gulf madhyamam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.