ഷാർജ: ‘ഗൾഫ് മാധ്യമം’ ആതിഥ്യമരുളുന്ന കമോൺ കേരള പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ ബിസിനസ് ഇന്നൊവേഷൻ അവാർഡിന് പ്രമുഖ വനിത സംരംഭക സിൽജി പൗലോസിനെ തെരെഞ്ഞടുത്തു. സ്ത്രീകളാല്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന ‘സില്‍ജീസ് അമേരിക്കന്‍ ഇലക്ട്രോലിസിസ്’ എന്ന സ്ഥാപനം നടത്തുന്ന സിൽജി കോട്ടയം കടുത്തുരുത്തി സ്വദേശിനിയാണ്. ബ്യൂട്ടീഷ്യനായാണ് സിൽജി തൊഴിൽരംഗത്തേക്ക് കടന്നത്.
15 വർഷം മുമ്പ് സ്ഥാപിച്ച ‘സില്‍ജീസ് അമേരിക്കന്‍ ഇലക്ട്രോലിസിസ്’ സ്ത്രീകളിലെ അമിതരോമ വളര്‍ച്ചക്ക് ശാശ്വത പരിഹാരം നിർദേശിക്കുന്നു. വിദേശത്തടക്കം 30 ശാഖകളിലായി 126 പേർ ജോലിചെയ്യുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യക്ക് അകത്തും പുറത്തുമായി 30 ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കാനാണ് പരിപാടി. 10 വര്‍ഷം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍പേഴ്സണായിരുന്ന സിൽജി സാമൂഹികസേവന രംഗത്തും സജീവമാണ്. കെ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.എം. പൗലോസാണ് ഭര്‍ത്താവ്. മക്കൾ: മാത്യൂസ് പൗലോസ്, തോമസ് പൗലോസ്, മരിയ പൗലോസ്. ഇന്ന് ഷാർജ എക്സ്പോ സെൻററിലെ കമോൺ കേരള വേദിയിലെ ബിസിനസ് കോൺക്ലേവിൽ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.