ഷാർജ: രാഷ്ട്രീയവും കച്ചവടവും സമൂഹ നന്മക്ക് ഉപകരിക്കണന്ന് പി.വി. അബ്ദുൽ വഹാബ് എം.പി അഭിപ്രായപ്പെട്ടു. ബിസിനസുകാരുടെയും രാഷ്ട്രീയക്കാരുടെയും ഇച്ഛാശക്തിയിലാണ് കോഴിക്കോട്ടും നെടുമ്പാശേരിയിലും വിമാനത്താവളങ്ങൾ യാഥാർഥ്യമായതെന്നും കമോൺ കേരള ബിസിനസ് കോൺക്ലേവിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. താൻ പാരമ്പര്യമായി തുടരുന്ന രാഷ്ട്രീയത്തിലാണ് ഇപ്പോഴും നിലകൊള്ളുന്നത്. അല്ലാതെ സ്ഥാനമാനങ്ങൾക്കായി നിലപാടുകൾ മാറ്റുന്ന ആളല്ല. വർഗീയ ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് ശക്തി പകരാൻ ആ കാലഘട്ടത്തിെൻറ ആവശ്യമെന്ന നിലയിലാണ് കൈരളി ചാനലുമായി സഹകരിച്ചതെന്നും അബ്ദുൽ വഹാബ് പറഞ്ഞു.
ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങൾ പ്രാഗൽഭ്യമുള്ളവരെ മാത്രം വിദേശത്തേക്ക് അയക്കുമ്പോൾ നമ്മുടെ രാജ്യം പലപ്പോഴും അങ്ങനെയല്ല. പരമ്പരാഗത വിദ്യഭ്യാസ സമ്പ്രദായത്തിൽനിന്ന് മാറി കാലഘട്ടത്തിെൻറ ആവശ്യത്തിനനുസരിച്ച വിദ്യാഭ്യാസ മാതൃകയിലേക്ക് മാറാൻ കഴിഞ്ഞാലേ പുരോഗതിയുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. ഗൾഫിലെ പ്രതിസന്ധികളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ അദ്ദേഹം പ്രവാസികളെ ഉണർത്തി. പ്രാഗൽഭ്യമുള്ളവരെ വാർത്തെടുക്കുന്നതിലാണ് ഇപ്പോൾ താൻ കൂടുതൽ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.