????? ?????? ?????????????????

രാജ്​ കലേഷ്​ വരും,  മാന്ത്രിക വിഭവങ്ങളുമായി

ദുബൈ: ഒാരോ മലയാളിയും അടുത്ത വീട്ടിലെ പയ്യൻ എന്ന മട്ടിൽ സ്​നേഹിക്കുന്ന രാജ്​ കലേഷ്​ കമോൺ കേരളയിൽ എത്തുന്നത്​ യു.എ.ഇ മലയാളി സമൂഹ​ത്തെ ഒന്നിച്ച്​ ഒരു കുടക്കീഴിൽ കാണാനായാണ്​. ഏതാനും മാസം മുൻപ്​ ഷാർജ അന്താരാഷ്​ട്ര പുസ്​തകോത്സവ അധികൃതരുടെ ക്ഷണപ്രകാരം ലൈവ്​ കുക്കറി ഷോ അവതരിപ്പിച്ച അതേ ഷാർജ എക്​സ്​പോ സ​െൻററിൽ പക്ഷെ ജനുവരി 26ന്​ എത്തുക ഒറ്റക്കല്ല, ഒരു പാട്​ വിഭവങ്ങളുമായാണ്​.  തകർപ്പൻ മാന്ത്രിക പ്രകടനങ്ങളുമായി ഞെട്ടിക്കാൻ തന്നെയാണ്​ കല്ലുവി​​െൻറ പരിപാടി​.  മാജിക്കിലെ ഗുരുനാഥനായ രാജമൂർത്തി, ​പ്രിയ സുഹൃത്തും ഏറെ പ്രശസ്​തനായ മ​െൻറലിസ്​റ്റുമായ ആദിയും ബംഗാളി യോഗ പരിശീലകയും നർത്തകിയുമായ അഞ്​ജലി ചൗധരിയും ഒപ്പമുണ്ടാവും. തീർന്നില്ല^ ലോകത്തു തന്നെ വിരലിലെണ്ണാവുന്നത്രയാളുകൾക്ക്​ മാത്രം പ്രാവീണ്യമുള്ള പുരാതന മാജിക്​ വിദ്യകളുമായി  ചെർപ്പുളശ്ശേരി ഷംസുക്കയും എഴുപത്​ പിന്നിട്ട നാണു മാസ്​റ്ററും സംഘത്തിലുണ്ടാവും.

26ന്​ വൈകീട്ട്​ എക്​സ്​പോ സ​െൻററിൻ മുറ്റത്ത്​ മാങ്ങായണ്ടി കുഴിച്ചിട്ട്​ വെള്ളമൊഴിച്ച്​ വളർത്തി ആ മാവിൽ നിന്ന്​ മാങ്ങ പറിച്ച്​ മുറിച്ച്​ വിശിഷ്​ടാതിഥികൾക്ക്​ ഉപ്പും കൂട്ടി തിന്നാൻ കൊടുക്കാനാണ്​ ഷംസുക്കയുടെ പ്ലാൻ. മലയാളത്തി​​െൻറ മാന്ത്രിക മുത്തച്​ഛൻ എന്നു പേരു​േകട്ട വാഴക്കുന്നം നമ്പൂതിരിയുടെ ​പ്രിയ ശിഷ്യനായ നാണു മാസ്​റ്റർ വാഴക്കുന്നത്തി​​െൻറ മാസ്​റ്റർ പീസായ ചെപ്പും പന്തും കാണിക്കും.പിന്നെ സൂചി വിഴുങ്ങി നൂലിൽ കോർത്തെടുക്കുന്ന ഹിന്ദു നീഡിൽ ട്രിക്ക്​ എന്ന അതി വിശിഷ്​ടവും അത്യപൂർവവുമായ വിദ്യ ഒ​േട്ടറെ പുതുമ​കളോടെ ബ്ലേഡ്​ ഉപയോഗിച്ച്​ അവതരിപ്പിക്കും.

ജന​പ്രിയ കുക്കറി ഷോ അവതാരകനായി കേരളം അറിയുന്ന കലേഷ്​ ഏതാണ്ട്​ 20 വർഷമായി മാജിക്​ അഭ്യസിക്കുന്നുണ്ട്​. പ്രഫ. ഗോപിനാഥ്​ മുതുകാടി​​െൻറ സംഘത്തിലെ കോറിയോഗ്രഫറായിരുന്ന രാജ്​ അമൃത ടിവിയിൽ മാജിക്​ അവതരിപ്പിക്കാൻ പോയ വഴിയിലാണ്​ കുക്കറി ഷോയിൽ എത്തിപ്പെടുന്നത്​. പക്ഷെ അതിനിടയിലുംഅത്യപൂർവ മാജിക്കുകൾ തുടർച്ചയായി പരിശീലിച്ചു പോന്നു. എൻറർ​ൈടൻമ​െൻറ്​ കേലിയേ കുച്ച്​ ഭീ കരേഗാ എന്ന റിയാലിറ്റി ഷോയിൽ രണ്ടു തവണ ​േ​ജതാവായതോടെ ഉത്തരേന്ത്യൻ വേദികളിൽ മാജിക്​ അവതരിപ്പിക്കാൻ ഒ​േട്ട​െറ ക്ഷണങ്ങൾ. വിദേശ വേദികളിൽ ഒ​േട്ടറെ ഷോ അവതരിപ്പിക്കുമെങ്കിലും കേരളത്തിലെത്തിയാൽ പിന്നെയും ഡീസൻറാവും. അടി മുടി പുതുമകൾ നിറഞ്ഞ കമോൺ കേരളയിലൂടെ ത​​െൻറ പുതിയ മുഖവും വിദ്യകളും ലോഞ്ച്​ ചെയ്യാൻ തന്നെയാണ്​ തീരുമാനം. ത​​െൻറ കുക്കറി ഷോ ഒരു തവണയെങ്കിലും ടി.വിയിൽ കണ്ടിട്ടുള്ളവരെല്ലാം പാചകത്തിൽ നിന്നു മാന്ത്രികത്തിലേക്കുള്ള പരിവർത്തനത്തിന്​ സാക്ഷ്യം വഹിക്കാനെത്തുമെന്ന്​ കലേഷ്​ തീർത്തു പറയുന്നു. പുത്തൻ അവതരണം ഗംഭീരമാക്കി മാറ്റാനായി സംഘം നിരന്തര പരിശീലനത്തിലാണ്​.

Tags:    
News Summary - comeonkerala-gulf madhyamam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.