ഫുജൈറ: യു.എ.ഇ ഈസ്റ്റ് കോസ്റ്റ് മേഖലയിലെ വിവിധ സാംസ്കാരിക സംഘടനാ നേതാക്കള്‍ ഒരുമിച്ച് കൂടിയ വേദിയില്‍ ‘കമോണ്‍ കേരള’ സ്വാഗത സംഘം രൂപംകൊണ്ടു. കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ ക്ലബ്ബില്‍ പ്രസിഡൻറ് കെ.സി.അബൂബക്കറിെൻറ അധ്യക്ഷതയില്‍ നടന്ന പരിപാടി കെ.എം.സി.സി യു.എ.ഇ പ്രസിഡൻറും ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ ക്ലബ് പ്രസിഡൻറുമായ ഡോ. പുത്തൂര്‍ റഹ്മാന് ഉത്ഘാടനം ചെയ്തു. കേരളത്തിലെ തനതു വിഭവങ്ങളെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്നതും വിപണി സാധ്യതകളെ അന്യോന്യം പങ്കുവെക്കുന്നതുമായ ‘കമോണ്‍ കേരള’ എന്ന മെഗാ ഈവന്റ് ഗള്‍ഫ് മാധ്യമം ഏറ്റെടുത്ത് നടത്തുന്നതില്‍ പ്രശംസ അറിയിച്ച അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. മാധ്യമം ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ് ‘കമോണ്‍ കേരള’യെ കുറിച്ച് വിശദീകരിച്ചു.
ലോക കേരള സഭ അംഗം സൈമണ്‍ സാമുവല്‍, ലെനിന് (കൈരളി), ലോക മലയാളി കൗൺസിൽ ഫുജൈറ ഏരിയ പ്രസിഡൻറ് സുജിത് വര്‍ഗീസ്, ഷാജി പി.കെ. കാസിമി (ഇന്‍കാസ് -ഫുജൈറ), അഡ്വ: ഹമീദ് റാഫി (ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്), സുബൈര്‍ (ഇന്‍കാസ്-ഫുജൈറ) എന്നിവര്‍ സംസാരിച്ചു. കമോണ്‍ കേരള ഡെലിഗേറ്റ് പ്രവേശന പാസ് വിതരണോദ്ഘാടനം മാധ്യമം ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ് മീഡിയ വണ്‍ ഉപദേശക സമിതി അംഗം മുഹമ്മദ്കുട്ടിക്ക് നല്കി നിര്‍വഹിച്ചു. ഹസ്സന് ബഷീര്‍ സ്വാഗതവും മുഹമ്മദ് ഗഫൂര്‍ നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികൾ: ഡോ. പുത്തൂര്‍ റഹ്മാന് (മുഖ്യ രക്ഷാധികാരി) സൈമണ്‍ സാമുവല്‍, കെ.കെ.സുബൈര്‍ (രക്ഷാധികാരികൾ) കെ.സി. അബൂബക്കര്‍ (ചെയർമാൻ), മുരളീധരന്, ഡോ.സഫറുള്ള (വൈസ് ചെയ) സഞ്ജീവ് മേനോന് (ജന.സെക്ര), ഡോ: മുഹമ്മദ് സലിം, എന്‍.എം. അബ്ദുല്‍ സമദ് (ജോ: സെക്ര) പി.എം.സൈനുദ്ദീന്‍(പ്രോഗ്രാം കണ്‍വീനർ), സി.കെ. ആൻറണി, ജോജു മാത്യു (ജോ: കണ്) സുജിത് വര്‍ഗീസ്, യൂസുഫ് മാസ്റ്റര്‍, അഡ്വ: ഹമീദ് റാഫി, രാജേഷ് മാസ്റ്റര്‍, മുഹമ്മദ്കുട്ടി, നജ്മുദ്ദീന്, വി.എം.സിറാജ്, വി.ഡി.മുരളീധരന്, എം.നാസര്‍, സുബൈര്‍ കെ, ലെനിന് (എക്സിക്യൂട്ടീവ് അംഗങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.